മോസ്‌കോ: ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ വ്ലാഡിമിർ പുടിനെക്കുറിച്ച് നടത്തിയ മോശമായ പരാമർശത്തെ തുടർന്ന് യുകെ സ്ഥാനപതിയെ വിളിച്ചുവരുത്തി വിശദീകരണം ആരാഞ്ഞ് റഷ്യ.
‘എനിക്ക് തോന്നുന്നത് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ ഒരു പെണ്ണായിരുന്നെങ്കിൽ എന്നാണ്. അങ്ങനെയല്ലെന്ന് എനിക്കറിയാം, പക്ഷേ അങ്ങനെ ആയിരുന്നെങ്കിൽ അദ്ദേഹം ഒരിക്കലും ഉക്രൈൻ ആക്രമിക്കില്ലായിരുന്നു. ഇതുപോലൊരു ഭ്രാന്തൻ യുദ്ധത്തിന് അദ്ദേഹം തുടക്കം കുറിക്കില്ലായിരുന്നു’ ബോറിസ് ജോൺസൺ അഭിപ്രായപ്പെട്ടു.
ബുധനാഴ്ചയാണ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ ഈ പരാമർശം നടത്തിയത്.
ഇതോടെ, വ്യാഴാഴ്ച തന്നെ റഷ്യ മോസ്കോയിലെ ബ്രിട്ടീഷ് അംബാസഡറെ വിളിച്ചു വരുത്തി വിശദീകരണം ആവശ്യപ്പെടുകയായിരുന്നു. സഭ്യമായ ഒരു സമൂഹത്തിൽ, ഇത്തരം പരാമർശങ്ങൾ ഒരു ക്ഷമാപണം ആവശ്യപ്പെടുന്നവയാണെന്നും റഷ്യൻ മന്ത്രാലയം ചൂണ്ടിക്കാട്ടി.
Post Your Comments