പാറ്റ്‌ന: ദേശീയ ഗീതമായ വന്ദേ മാതരത്തെ പരസ്യമായി അപമാനിച്ച് ആര്‍ജെഡി നിയമസഭാംഗം. ആര്‍ജെഡി എംഎല്‍എ സൗദ് ആലം ആണ് വന്ദേ മാതരത്തെ അപമാനിച്ചത്. ബിഹാര്‍ നിയമസഭയുടെ വര്‍ഷകാല സമ്മേളനത്തിന്റെ അവസാന ദിവസമായ ജൂണ്‍ 30നായിരുന്നു സംഭവം. വന്ദേ മാതരം ആലപിക്കുന്ന സമയത്ത് ആലം കസേരയില്‍ നിന്ന് എഴുന്നേല്‍ക്കാന്‍ വിസമ്മതിച്ചു.
ദേശീയ ഗാനമായ ജനഗണമന ആലപിക്കുമ്പോള്‍ എഴുന്നേറ്റ ആലം, വന്ദേ മാതരം ആലപിക്കുമ്പോള്‍ കസേരയില്‍ ഇരിക്കുകയായിരുന്നു. ഇത് ഹിന്ദു പാട്ടാണെന്നും അതിനാല്‍ എഴുന്നേല്‍ക്കേണ്ട ആവശ്യമില്ലെന്നുമാണ് ആലം ഇതിനെ ന്യായീകരിച്ചുകൊണ്ട് പറഞ്ഞത്. ഇന്ത്യ ഇതുവരെ ഹിന്ദു രാജ്യമായിട്ടില്ലെന്നും ആലം പറഞ്ഞു.
താക്കൂര്‍ഗഞ്ച് മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയാണ് സൗദ് ആലം. ബിഹാര്‍ നിയമസഭയില്‍ വന്ദേമാതരം ആലപിക്കുമ്പോള്‍ എംഎല്‍എ എഴുന്നേറ്റു നില്‍ക്കാന്‍ വിസമ്മതിച്ചത് വന്‍ വിവാദങ്ങള്‍ക്ക് വഴിവെച്ചു. ഇതിന്റെ വീഡിയോയും സമൂഹമാദ്ധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
Post Your Comments