കാസർകോട്: കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ കാസര്‍ഗോഡ് ജില്ലയിലെ രണ്ട് താലൂക്കുകളിലെ സ്കൂളുകൾക്ക് ജില്ലാ കളക്ടർ ഇന്ന് അവധി പ്രഖ്യാപിച്ചു.
കാസര്‍ഗോഡ്, മഞ്ചേശ്വരം താലൂക്കുകളില്‍ സ്ഥിതി ചെയ്യുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി പ്രഖ്യാപിച്ചിട്ടുള്ളത്. എല്ലാ സ്കൂളുകള്‍ക്കും അങ്കണവാടികള്‍ക്കും അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടര്‍ സ്വാഗത് ആര് ഭണ്ഡാരി അറിയിച്ചു.
ഇന്ന് മാത്രമാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. പ്രൊഫഷണൽ കോളേജുകള്‍ക്ക് അവധി ബാധകമല്ലെന്നും കളക്ടർ വ്യക്തമാക്കിയിട്ടുണ്ട്. കാസര്‍ഗോഡ് ജില്ലയിൽ ഇന്നലെയും ഇന്നും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യതയുണ്ടെന്ന് കഴിഞ്ഞ ദിവസം മുന്നറിയിപ്പുണ്ടായിരുന്നു. വടക്കന്‍ ജില്ലകളിലാകും മഴ കൂടുതല്‍ കനക്കുക. ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും അറിയിപ്പുണ്ട്.
Post Your Comments