KeralaLatest NewsNews

ചൊ​വ്വാ​ഴ്ച വ​രെ ഒ​റ്റ​പ്പെ​ട്ട ക​ന​ത്ത മ​ഴ​യ്ക്കു സാ​ധ്യ​തയെന്ന്​: കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം

 

 

​തിരുവനന്തപുരം: സം​സ്ഥാ​ന​ത്ത് കാ​ല​വ​ർ​ഷം ശ​ക്തി പ്രാ​പി​ച്ചു. സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ വ്യാപകമായി മ​ഴ ലഭിച്ചു. പെ​രി​ന്ത​ൽ​മ​ണ്ണ​യി​ലാ​ണ് ക​ഴി​ഞ്ഞ ദി​വ​സം ഏ​റ്റ​വും കൂ​ടു​ത​ൽ മ​ഴ പെ​യ്ത​ത്. 11 സെ​ന്‍റീ​മീ​റ്റ​ർ മഴയാണ് ഇവിടെ ലഭിച്ചത്‌.

വ​രും ദി​വ​സ​ങ്ങ​ളി​ലും കാ​ല​വ​ർ​ഷം സം​സ്ഥാ​ന​ത്ത് സ​ജീ​വ​മാ​യി തു​ട​രു​മെ​ന്നും കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം അ​റി​യി​ച്ചു. ചൊ​വ്വാ​ഴ്ച വ​രെ ഒ​റ്റ​പ്പെ​ട്ട ക​ന​ത്ത മ​ഴ​യ്ക്കു സാ​ധ്യ​ത​യു​ണ്ടെന്നാണ് കാ​ലാ​വ​സ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഒ​റ്റ​പ്പെ​ട്ട സ്ഥ​ല​ങ്ങ​ളി​ൽ 24 മ​ണി​ക്കൂ​റി​ൽ ഏ​ഴ് മു​ത​ൽ 11 സെ​ന്‍റീ​മീ​റ്റ​ർ വ​രെ​യു​ള്ള ക​ന​ത്ത മ​ഴ​യ്ക്കാ​ണ് സാ​ധ്യ​ത.

തി​ങ്ക​ളാ​ഴ്ച വ​രെ കേ​ര​ള, ക​ർ​ണാ​ട​ക തീ​ര​ത്തും ല​ക്ഷ​ദ്വീ​പ് ഭാ​ഗ​ത്തും കാ​റ്റി​ന്‍റെ വേ​ഗം ചി​ല അ​വ​സ​ര​ങ്ങ​ളി​ൽ മ​ണി​ക്കൂ​റി​ൽ 50 കി​ലോ​മീ​റ്റ​ർ വ​രെ ആ​കാ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ ക​ട​ലി​ൽ പോ​ക​രു​തെ​ന്ന് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം മു​ന്ന​റി​യി​പ്പു ന​ൽ​കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button