പാറ്റ്ന: സിവില്‍ കോടതിക്കുള്ളില്‍ വന്‍ സ്ഫോടനം. സ്ഫോടനത്തില്‍ പോലീസുകാരന് പരിക്കേറ്റു. പാറ്റ്നയിലെ സിവില്‍ കോടതിയിലാണ് വെള്ളിയാഴ്ച ഉച്ചയോടെ സ്ഫോടനം ഉണ്ടായത്. സ്ഫോടനത്തിന്റെ തീവ്രത കുറവായതിനാല്‍ കൂടുതല്‍ നാശനനഷ്ടങ്ങളും ജീവപായവും ഒഴിവായി. സംഭവസ്ഥലത്ത് സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണെന്ന് പോലീസ് അറിയിച്ചു.
Read Also: വിദേശ തൊഴിലാളികളെ നിയമിക്കുന്നതിനുള്ള ലൈസൻസ് കാലാവധി ദീർഘിപ്പിച്ച് ഒമാൻ
കദംകുവാന്‍ പോലീസിലെ എഎസ്ഐ മദന്‍ സിംഗിനാണ് സ്ഫോടനത്തില്‍ പരിക്കേറ്റത്. ഇയാളുടെ വലതുകൈ സ്ഫോടനത്തില്‍ തകര്‍ന്നു. ഇയാളെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മദന്‍ സിംഗിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.
സ്ഫോടക വസ്തുക്കള്‍ പിടിച്ചെടുത്ത കേസായിരുന്നു കോടതി പരിഗണിച്ചിരുന്നത്. വാദം തുടരവേ പോലീസ് പിടിച്ചെടുത്ത ഗണ്‍പൗഡര്‍ കോടതിയിലിരുന്ന് പൊട്ടിത്തെറിക്കുകയായിരുന്നു. പാറ്റ്ന സര്‍വകലാശാലയിലെ പട്ടേല്‍ ഹോസ്റ്റലില്‍ നിന്ന് കഴിഞ്ഞ ദിവസമായിരുന്നു ഗണ്‍പൗഡര്‍ കണ്ടെത്തിയത്.
Post Your Comments