പാരീസ്: സാദിയോ മാനെയെ ബാഴ്‌സലോണയിലെത്തിക്കാന്‍ സൂപ്പർ താരം ലയണൽ മെസി ആഗ്രഹിച്ചിരുന്നതായി മാനെയുടെ ഏജന്റ്. ക്ലബ്ബില്‍ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ ടീം അഴിച്ചുപണിയണമെന്ന് മെസി ബാഴ്‌സ മാനേജ്‌മെന്റിനോട് പല തവണ ആവശ്യപ്പെട്ടിരുന്നു. ലിവര്‍പൂളില്‍ മിന്നും ഫോമില്‍ ഉണ്ടായിരുന്ന സെനഗല്‍ താരം സാദിയോ മാനെയെയും ടോട്ടനത്തിന്റെ അർജന്റീനിയൻ താരം ക്രിസ്റ്റ്യന്‍ റൊമേറോയെയും ടീമിലെത്തിക്കണമെന്നായിരുന്നു ക്യാപ്റ്റന്‍ മെസിയുടെ ആവശ്യം.
ബാഴ്‌സലോണ വിട്ട നെയ്മറിന് ഒത്ത പകരക്കാരനായാണ് സാദിയോ മാനെയെ മെസി കണ്ടിരുന്നത്. പക്ഷേ അപ്പോഴേക്കും ബാഴ്‌സ വന്‍ സാമ്പത്തിക പ്രതിസന്ധിയിലേക്ക് കൂപ്പ് കുത്തിയിരുന്നു. മെസി ആവശ്യപ്പെട്ട രണ്ട് പേരെയും ടീമിലെത്തിക്കാന്‍ ബാഴ്‌സയ്ക്ക് കഴിഞ്ഞില്ല. ഇതിനിടെ ഫ്രീ ഏജന്റായി മാറിയ മെസി പിഎസ്ജിയിലേക്ക് ചേക്കേറി.
Read Also:- മുഖക്കുരു തടയാനും മുഖത്തെ കറുത്ത പാടുകള്‍ അകറ്റാനും ‘റോസ് വാട്ടര്‍’
ലിവർപൂളിൽ കരാർ അവസാനിച്ച സാദിയോ മാനെ കഴിഞ്ഞയാഴ്ചയാണ് ബയേണ്‍ മ്യൂണിക്കുമായി മൂന്ന് വര്‍ഷ കരാറില്‍ ഒപ്പിട്ടത്. 41 മില്യണ്‍ പൗണ്ടിനാണ് മാനെ ബയേണിലെത്തുന്നത്. 2016ലാണ് സെനഗല്‍ സൂപ്പര്‍ താരമായ മാനെ സതാംപ്ടണില്‍ നിന്ന് ലിവര്‍പൂളിലെത്തിയത്. ഒരു വര്‍ഷത്തെ കരാര്‍ കൂടി ലവര്‍പൂളുമായി ബാക്കിയുണ്ടായിരുന്നെങ്കിലും ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ റയലിനോട് ലിവര്‍പൂള്‍ തോറ്റതിന് പിന്നാലെ ക്ലബ്ബ് വിടാനുള്ള ആഗ്രഹം മാനെ പരസ്യമാക്കുകയായിരുന്നു.
Post Your Comments