തിരുവനന്തപുരം: രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷ സ്ഥാനാര്‍ത്ഥി യശ്വന്ത് സിന്‍ഹയെ പിന്തുണയ്ക്കുമെന്ന് ജെ.ഡി.എസ് കേരള ഘടകം. എന്‍.ഡി.എ സ്ഥാനാര്‍ത്ഥി ദ്രൗപദി മുര്‍മുവിനെ പിന്തുണയ്ക്കുമെന്നത് ജെ.ഡി.എസ് കര്‍ണാടക ഘടകത്തിന്റെ മാത്രം തീരുമാനമാണെന്ന് കൃഷ്ണകുട്ടി മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം, ബി.ജെ.പിയുടെ രാഷ്ട്രപതി സ്ഥാനാർത്ഥി ദ്രൗപതി മുർമുവിന് പിന്തുണ പ്രഖ്യാപിച്ച് കർണാടക ജെ.ഡി.എസ് ഘടകം എച്ച്.ഡി കുമാരസ്വാമി രംഗത്തെത്തി. മുർമു പാർട്ടിയുടെ പിന്തുണ ആവശ്യപ്പെട്ടതായും ദേശീയ പ്രസിഡന്‍റും മുൻ പ്രധാനമന്ത്രിയുമായ ദേവഗൗഡയെ കാണാനായി അനുമതി ചോദിച്ചതായും ജെ.ഡി.എസ് നിയമസഭാകക്ഷി നേതാവ് എച്ച്.ഡി. കുമാരസ്വാമി പറഞ്ഞു.
Read Also: മുഖ്യമന്ത്രിയെ ആക്രമിക്കാൻ വന്നാൽ കയ്യും കെട്ടി നോക്കി നിൽക്കണോ? പ്രതികരണവുമായി കെ.കെ ശൈലജ
പാർട്ടി മുർമുവിനെ പിന്തുണക്കുമെന്നും ഇതുസംബന്ധിച്ചുള്ള ഔദ്യോഗിക തീരുമാനം രണ്ടു സ്ഥാനാർത്ഥികളെയും സംബന്ധിച്ചുള്ള വിശദമായ വിലയിരുത്തലിനുശേഷമാണ് ഉണ്ടാവുകയെന്നും എച്ച്.ഡി. കുമാരസ്വാമി പറഞ്ഞു. മുർമു യോജിച്ച വിവാദരഹിത സ്ഥാനാർത്ഥിയാണെന്ന് അടുത്തിടെ ദേവഗൗഡ പറഞ്ഞിരുന്നു.
Post Your Comments