നിരവധി ആളുകളെ അലട്ടുന്ന പ്രധാന പ്രശ്നമാണ് മുടികൊഴിച്ചിൽ. ഹോർമോൺ മാറ്റങ്ങൾ, മലിനീകരണം, ഗർഭധാരണത്തിന് ശേഷമുള്ള കാലഘട്ടം, താരൻ തുടങ്ങിയ പല കാരണങ്ങൾ കൊണ്ട് മുടികൊഴിച്ചിൽ ഉണ്ടാകാം. മുടികൊഴിച്ചിൽ തടയാൻ വീട്ടിൽ തന്നെ പരീക്ഷിക്കാവുന്ന ചില ഹെയർ പാക്കുകൾ ഇതാ..
ഒരു മുട്ട, ഒരു കപ്പ് പാൽ, 2 ടേബിൾസ്പൂൺ ഒലിവ് ഓയിൽ, 2 ടേബിൾ സ്പൂൺ നാരങ്ങ നീര് എന്നിവ ഉപയോഗിച്ച് ഒരു ഹെയർ പാക്ക് ഉണ്ടാക്കുക. ഇത് മുടിയിൽ പുരട്ടി 20 മിനുട്ടിന് ശേഷം ഷാംപൂ ഉപയോഗിച്ച് കഴുകി കളയുക. മുടി ആരോഗ്യത്തോടെ തഴച്ച് വളരാനും മുടികൊഴിച്ചിൽ കുറയാനും ഈ പാക്ക് ഏറെ നല്ലതാണ്.
സവാളയിൽ സൾഫർ അടങ്ങിയിട്ടുണ്ട്. സവാള ജ്യൂസ് തലയോട്ടിയിൽ പുരട്ടുന്നത് മുടിയുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കുകയും മുടി കൊഴിച്ചിൽ തടയുകയും ചെയ്യുന്നു. സവാള ജ്യൂസിൽ അൽപം വെളിച്ചെണ്ണ ചേർത്ത് വേണം തലയിൽ പുരട്ടാൻ. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഇത് ഉപയോഗിക്കാവുന്നതാണ്. ഇത് ആരോഗ്യകരമായ ചർമ്മകോശങ്ങളുടെ ഉത്പാദനത്തിനും മുടിയുടെ വളർച്ചയ്ക്കും കൊളാജൻ സഹായിക്കുന്നു.
Read Also:- ബര്‍മിംഗ്ഹാം ടെസ്റ്റ്: ടോസ് നേടിയ ഇംഗ്ലണ്ട് ബൗളിംഗ് തെരഞ്ഞെടുത്തു
മുടി കൊഴിച്ചിലും താരനും തടയാൻ ഗ്രീൻ ടീ ഉപയോഗിച്ചുള്ള ഹെയർ പാക്ക് ഉപയോഗിക്കാവുന്നതാണ്. ഗ്രീൻ ടീ വെള്ളം ഉപയോഗിച്ച് മുടി കഴുകുന്നത് മുടി പെട്ടെന്ന് പൊട്ടുന്നത് തടയുന്നു. കൂടാതെ, രണ്ട് ടീസ്പൂൺ മുട്ടയുടെ വെള്ള, 4 ടേബിൾ സ്പൂൺ കറ്റാർവാഴ ജെൽ എന്നിവ മിക്സ് ചെയ്തെടുക്കുക. ഒരു ടേബിൾ സ്പൂൺ ഒലിവ് ഓയിൽ ചൂടാക്കി ഇതിലേക്ക് ചേർക്കാം. ഇതു മുടിയിൽ മുഴുവനായി പുരട്ടി അരമണിക്കൂറിനുശേഷം തണുത്ത വെള്ളത്തിൽ കഴുകിക്കളയുക.
Post Your Comments