Latest NewsKeralaCinemaMollywoodNewsEntertainment

‘എന്റെ മുഖത്തെ പുഞ്ചിരിക്ക് കാരണം നിങ്ങളാണ്’: ഭർത്താവിനെ കുറിച്ച് മുൻപ് മീന പറഞ്ഞത്

നടി മീനയുടെ ഭര്‍ത്താവ് വിദ്യാസാഗറിന്റെ വിയോഗത്തെക്കുറിച്ച് അറിഞ്ഞതിന്റെ ഞെട്ടലിലാണ് പ്രിയപ്പെട്ടവര്‍. കൊവിഡ് ബാധിച്ചതിന് ശേഷമുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് ചികിത്സ തേടിയിരുന്നു അദ്ദേഹം. ശ്വാസകോശത്തിലെ അണുബാധ കാരണം ദിവസങ്ങളായി ആശുപത്രിയില്‍ ചികിത്സയിൽ കഴിയുകയായിരുന്നു അദ്ദേഹം. അണുബാധ രൂക്ഷമായതോടെ ശ്വാസകോശം മാറ്റിവെക്കാന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരുന്നു. അവയവദാതാവിനെ കിട്ടാതെ വന്നതോടെയാണ് അത് നീണ്ടുപോയത്. ഇപ്പോൾ, വിദ്യാസാഗറിന്റെ ചിതയെരിഞ്ഞപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്, മുൻപ് മീന തന്റെ ഭർത്താവിനെ കുറിച്ച് പറഞ്ഞ വാക്കുകൾ ആണ്.

Also Read:അസിഡിറ്റിയുടെ ലക്ഷണങ്ങൾ കുറയ്ക്കാൻ ‘കറുവപ്പട്ട ചായ’!

തന്റെ ജീവിതത്തിലെ എല്ലാമെല്ലാമായ പ്രിയപ്പെട്ടവനെക്കുറിച്ച് മീന മുൻപ് ഇൻസ്റ്റഗ്രാമിൽ പങ്കിട്ട കുറിപ്പുകളും ആരാധകർ ചർച്ചയാക്കുകയാണ്. ‘എന്റെ ജീവിതത്തിലേക്ക് ഒരു മഴവില്ലിനെപ്പോലെയായി കടന്നുവന്നയാളാണ് നിങ്ങള്‍. നിങ്ങളുടെ വരവോട് ജീവിതം കൂടുതല്‍ മനോഹരമായി. രണ്ടാളും ഒന്നിച്ചുള്ള ജീവിതം വളരെ മികച്ചതും എനിക്കേറെ പ്രിയപ്പെട്ടതുമാണ്. എന്റെ മുഖത്തെ പുഞ്ചിരിക്ക് കാരണം നിങ്ങളാണ്, എന്നും അതങ്ങനെ തന്നെയായിരിക്കും’, ഇങ്ങനെ പോകുന്നു മീനയുടെ പോസ്റ്റ്.

2009 ജൂലൈ 12നായിരുന്നു മീന വിദ്യാസാഗറിന്റെ ജീവിതസഖിയായത്. ജൂലൈ 12ാം തീയതി വിവാഹവാര്‍ഷികം ആഘോഷിക്കാനിരിക്കെയാണ് അപ്രതീക്ഷിത വിയോഗം. തെന്നിന്ത്യന്‍ ഭാഷകളിലെല്ലാമായി തിളങ്ങി നില്‍ക്കവെയായിരുന്നു മീന വിവാഹജീവിതത്തിലേക്ക് കടന്നത്. വിദ്യാസാഗറിനെ അവസാനമായി ഒരു നോക്ക് കാണാൻ, മീനയെ ആശ്വസിപ്പിക്കാൻ സഹപ്രവർത്തകരും നടിമാരും എത്തിയിരുന്നു. മീനയുടെ ഭര്‍ത്താവിന്റെ അപ്രതീക്ഷിത വിയോഗം അറിഞ്ഞതിന്റെ നടുക്കത്തിലാണ് സഹതാരങ്ങളെല്ലാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button