KeralaLatest NewsArticleNewsIndiaWriters' Corner

കനയ്യ ലാലിന്റെ കൊലപാതകത്തിൽ ഉരിയാടാതെ സാംസ്കാരിക നായകർ: അപകടകരമായ മൗനമെന്ന് വിമർശനം

'മതത്തിന്റെ പേരിൽ ഒരാളെ തലയറുത്ത് കൊന്നിട്ടും ഇവിടെ നടന്നത് താലിബാൻ മോഡൽ പൈശാചികതയാണെന്ന് വിളിച്ച് പറയാൻ ധൈര്യമില്ലാത്ത സാംസ്കാരിക നായകരും രാഷ്ട്രീയ നേതാക്കളും': വിമർശനം

രാജസ്ഥാനിലെ ഉദയ്പൂരിൽ മതത്തിന്റെ പേരിൽ ഒരു മനുഷ്യനെ അതിനീചമായി തലയറുത്ത് കൊലപ്പെടുത്തിയിട്ട് രണ്ട് ദിവസമാകുന്നു. മണിക്കൂറുകൾ കഴിഞ്ഞിട്ടും കേരളത്തിലെ സാംസ്കാരിക നായകരും പുരോഗമന രാഷ്ട്രീയക്കാരും ഇതുവരെ ഉരിയാടിയിട്ടില്ല. വിഷയത്തിൽ ഇടത് – വലത് നേതാക്കളുടെയും സാംസ്കാരിക നായകരുടെയും മൗനത്തിനെതിരെ വിമർശനം ശക്തമാകുന്നു. കനയ്യ ലാലിനെ കൊലപ്പെടുത്തുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രദർശിപ്പിച്ചിട്ടും, പ്രതികൾക്കെതിരെയോ അതിക്രൂരമായ ഈ സംഭവത്തിനെതിരെയോ ഏതെങ്കിലും സാംസ്കാരിക, സാമൂഹ്യരംഗത്തെ വ്യക്തികൾ പ്രതികരിച്ചതായി കണ്ടില്ലെന്ന് സോഷ്യൽ മീഡിയ ചൂണ്ടിക്കാട്ടുന്നു.

അപകടകരമായ മൗനമാണ് നമുക്ക് ചുറ്റിനുമുള്ളത്. ബീഫിൻ്റെ പേരിൽ ഒരാൾ കൊല്ലപ്പെട്ടപ്പോൾ ഈ രാജ്യത്ത് നടന്ന പ്രതിഷേധങ്ങൾ എന്തുകൊണ്ട് ഉദയ്പൂരിൽ കാണുന്നില്ല എന്ന ചോദ്യമാണ് ജനം ചോദിക്കുന്നത്. ന്യൂനപക്ഷ പീഡനത്തെ കുറിച്ച് സംസാരിക്കുന്ന ഇടത് – വലത് നേതാക്കളോ അണികളോ വിഷയത്തിൽ പാലിക്കുന്ന മൗനം അപകടകരമാണ്. സമൂഹമാധ്യമത്തിൽ ഇട്ട ഒരു പിന്തുണ പോസ്റ്റിൻ്റെ പേരിൽ ഒരാൾക്ക് ജീവൻ നഷ്ടമായിരിക്കുന്നുവെന്ന ഞെട്ടൽ ഈ പറയുന്ന മാനവികവാദികളിൽ ഇല്ലെന്ന സൂചനയാണ് അവരുടെ മൗനം നൽകുന്നത്.

Also Read:ഫിൻലാൻഡിലോ സ്വീഡനിലോ നാറ്റോ സൈനികത്താവളം നിർമ്മിച്ചാൽ പ്രതികരിക്കും: വ്ലാഡിമിർ പുടിൻ

മനുഷ്യനെ കഴുത്തറുത്തു കൊന്ന ഇസ്‌ലാമിക തീവ്രവാദികളെ ഇസ്‌ലാമിക തീവ്രവാദികൾ എന്ന് വിളിക്കുന്നത് ഇസ്‌ലാമോഫോബിയ ആണെന്ന് വാദിക്കുന്ന ചിലരെയും കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയകളിൽ കാണാനായി. ഉദയ്പൂരിലേത് മതത്തിന്റെ പേരിൽ രാജ്യത്ത് നടക്കുന്ന ആക്രമണങ്ങളുടെ ലിസ്റ്റിൽ ഉൾപ്പെടുത്തേണ്ട ഏറ്റവും പുതിയ സംഭവമാണ്. കനയ്യ ലാലിന്റെ കൊലപാതകത്തിൽ മൗനം പാലിക്കുന്ന, കൊലയെ തള്ളിപ്പറയാത്ത കൂട്ടർ തീവ്ര ഇസ്‌ലാമിസ്റ്റുകളായ പ്രതികൾക്കൊപ്പമാണെന്ന് സോഷ്യൽ മീഡിയ വിമർശിക്കുന്നു. കേരളത്തിൽ അടക്കം സോഷ്യൽ മീഡിയയിൽ ഇവർക്ക് കിട്ടുന്ന വിസിബിലിറ്റി ഭയപ്പെടുത്തുന്ന ഒന്നാണ്.

ഉദയ്പൂർ വിഷയം അംഗീകരിക്കാനാകാത്തതാണെന്നും പ്രതികൾക്കെതിരെ നടപടിയെടുക്കണമെന്നും എങ്ങും തൊടാതെ, ആരെയും വേദനിപ്പിക്കാതെ സി.പി.എം പറഞ്ഞു. മത വർഗീയ കൊലപാതകം ജനാധിപത്യ രാജ്യത്തിന് ചേർന്നതല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കൃത്യമായി പറഞ്ഞു. എന്നിട്ടും സൈബർ സഖാക്കൾക്കോ മറ്റ് നേതാക്കൾക്കോ ഈ വിഷയത്തിൽ മാത്രം നിലപാടില്ല. സംഭവത്തിൽ, കുറച്ചുകൂടി കടന്നു ചിന്തിച്ച് ഒരു പോസ്റ്റിട്ടത് കെ.ടി ജലീൽ ആണ്. രാജ്യത്ത് നിലനിൽക്കുന്ന മത സൗഹാർദ്ദം തകർക്കാൻ ബോധപൂർവ്വം ഇവരെ വിലക്കെടുത്ത് ആരെങ്കിലും ചെയ്യിച്ചതാണോ പ്രസ്തുത കൊലപാതകമെന്ന് പ്രത്യേകം അന്വേഷിക്കണമെന്നാണ് ജലീൽ പറയുന്നത്.

Also Read:വീട്ടമ്മമാരും കന്യാസ്ത്രീകളും ഉള്ള ഡിവോഷണൽ ഗ്രൂപ്പിലേക്ക് അശ്ളീല വീഡിയോ അയച്ചു: വൈദികനെതിരെ പരാതി

‘വേഷം മാറി വന്ന് പക തീർത്ത് വഴി തിരിച്ച് വിടാൻ നടത്തിയ ശ്രമമാണോ നടന്നതെന്നും പരിശോധിക്കണം. വർഗീയ കലാപം നടത്തി, ഉദയ്പൂരിലെ മുഴുവൻ മുസ്ലിം കച്ചവടക്കാരെയും ഉൻമൂലനം ചെയ്യാൻ ആസൂത്രിതമായി ബിസിനസ് താൽപര്യക്കാർ സംഘടിപ്പിച്ചതാണോ അരുകൊലയെന്നും സൂക്ഷ്മമായി അപഗ്രഥിക്കണം. പണമോ മറ്റു പ്രലോഭനങ്ങളോ ചൊരിഞ്ഞ് രണ്ട് മുസ്ലിം നാമധാരികളെ വിലക്കെടുത്ത്, ഇന്ത്യൻ മുസ്ലിങ്ങളുടെ സമാധാനം കെടുത്താൻ ബാഹ്യശക്തികൾ ചെയ്യിച്ച മനുഷ്യ മനസ്സാക്ഷിയെ ഞെട്ടിച്ച കൊലപാതകമാണോ ഉദയ്പൂരിലേതെന്ന് പ്രത്യേകം നോക്കണം. ഹീന പ്രവൃത്തി നടത്തിയവരുടെ മട്ടും ഭാവവും, വീഡിയോ ചിത്രീകരണവുമൊക്കെ കണ്ടിട്ട് എന്തൊക്കെയോ ദുരൂഹത മണക്കുന്നുണ്ട്‌’, കെ.ടി ജലീൽ നിരീക്ഷിച്ചു.

മതത്തിൻ്റെ പേരിൽ നടത്തുന്ന ഇത്തരം നീചപ്രവർത്തികൾ ഒരു തരത്തിലും നീതികരിക്കാനാകുന്നതല്ലെന്ന് ഇന്ത്യൻ ജനത ഒരുപോലെ പറയുന്നു. ഭൂരിപക്ഷ വര്‍ഗ്ഗീയതയും ന്യൂനപക്ഷ വര്‍ഗീയതയും ഒരുപോലെ അപകടകരമാണ് എന്ന് നിരീക്ഷിക്കുന്നവരുമുണ്ട്. രണ്ടും പരസ്പര പോഷകങ്ങളായി വര്‍ത്തിക്കുന്നവയാണ് എന്നാണ് ഇക്കൂട്ടർ വാദിക്കുന്നത്. വര്‍ഗ്ഗീയവിഷം തുപ്പുന്ന, മതസ്പര്‍ദ്ധ വളര്‍ത്തുന്നവരെ തുറുങ്കിലടക്കാന്‍ സര്‍ക്കാരുകള്‍ മുന്നോട്ട് വരണമെന്നാണ് ഇവർ ഉന്നയിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button