Latest NewsKeralaNews

പത്തനംതിട്ടയിലെ ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണം കണ്ടെത്തി

 

 

പത്തനംതിട്ട: പത്തനംതിട്ടയില്‍ ഹോട്ടലുകളില്‍ നിന്ന് പഴകിയ ഭക്ഷണം പിടികൂടി.

നഗരത്തിൻ്റെ വിവിധ ഭാഗങ്ങളിൽ പ്രവർത്തിക്കുന്ന ഹോട്ടലുകളിൽ നിന്നാണ് നിന്നും ആരോഗ്യവിഭാഗം നടത്തിയ പരിശോധനയിലാണ് പഴകിയ ഭക്ഷണം പിടികൂടിയത്. പത്തനംതിട്ടയിൽ കഴിഞ്ഞ ആഴ്ച നടത്തിയ പരിശോധനയിൽ എട്ടോളം ഹോട്ടലുകൾക്കെതിരെ നടപടിയെടുത്തിരുന്നു.

ഇന്ന് ശാന്തി ഹോട്ടൽ, തനിമ ഹോട്ടൽ, ഇന്ത്യാ കോഫി ഹൗസ്, തോംസൺ ബേക്കറി, ഗോൾഡൻ ബേക്കറി, ഖലീല ബോർമ, ജോസ് ഹോട്ടലുകൾ എന്നിവിടങ്ങളിൽ നിന്നാണ് പഴകിയ ഭക്ഷണ സാധനങ്ങൾ പിടികൂടിയത്. ഇത് നഗരസഭയുടെ ആരോഗ്യവിഭാഗം പിടികൂടി നശിപ്പിച്ചു. മറ്റ് പോരായ്മ കണ്ടെത്തിയ ഹോട്ടലുകൾക്ക് നോട്ടീസ് നൽകിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button