Latest NewsNewsIndiaBusiness

ഓൺഡേയ്സിന്റെ ഓഹരികൾ ഇനി ലെൻസ്കാർട്ടിന് സ്വന്തമായേക്കും

ഓഹരികൾ സ്വന്തമാക്കുന്നതിലൂടെ ഏകദേശം 400 മില്യൺ ഡോളറിന്റെ ഇടപാടാണ് നടക്കുന്നത്

ഓഹരി രംഗത്ത് പുതിയ മാറ്റത്തിനൊരുങ്ങി ലെൻസ്കാർട്ട്. റിപ്പോർട്ടുകൾ പ്രകാരം, ഓൺഡേയ്സിന്റെ ഓഹരികളാണ് ലെൻസ്കാർട്ട് സ്വന്തമാക്കുക. പ്രമുഖ ജാപ്പനീസ് കണ്ണട ബ്രാൻഡാണ് ഓൺഡേയ്സ്. പുതിയ ഓഹരികൾ ഏറ്റെടുക്കുന്നതോടെ ലെൻസ്കാർട്ടിന്റെ വ്യാപാരം ഏഷ്യയിലുടനീളം വ്യാപിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. സിംഗപ്പൂർ, മലേഷ്യ, തായ്‌വാൻ, തായ്‌ലൻഡ്, ഫിലിപ്പീൻസ്, മലേഷ്യ, ജപ്പാൻ ഉൾപ്പെടെ 13 വിപണികളിലേക്കാണ് ലെൻസ്കാർട്ട് വ്യാപാരം വർദ്ധിപ്പിക്കാൻ പദ്ധതിയിടുന്നത്.

ഓഹരികൾ സ്വന്തമാക്കുന്നതിലൂടെ ഏകദേശം 400 മില്യൺ ഡോളറിന്റെ ഇടപാടാണ് നടക്കുന്നത്. ബ്ലൂബെർഗ് റിപ്പോർട്ടുകൾ പ്രകാരം, ഓഹരികൾ സ്വന്തമാക്കിയാൽ ഏഷ്യയിലെ ഏറ്റവും വലിയ കണ്ണട വിൽപ്പനക്കാരായി ലെൻസ്കാർട്ട് മാറും. കൂടാതെ, ഓൺഡേയ്സ് ഇൻകോർപ്പറേറ്റ് പ്രത്യേക ബ്രാൻഡായി തുടരുമെന്ന് അറിയിച്ചിട്ടുണ്ട്.

Also Read: BREAKING: വീണ്ടും ട്വിസ്റ്റ്: മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ഏക്നാഥ് ഷിൻഡെ സ്ഥാനമേൽക്കും

1989 ലാണ് ഓൺഡേയ്സ് സ്ഥാപിതമായത്. ടോക്കിയോ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഈ കമ്പനിക്ക് 12 ലേറെ രാജ്യങ്ങളിലായി 460 ഓളം സ്റ്റോറുകളുണ്ട്.

shortlink

Post Your Comments


Back to top button