
കൊച്ചി: 11 വയസ്സുള്ള വിദ്യാർത്ഥിയെ പീഡിപ്പിച്ച മദ്രസ അധ്യാപകന് 67 വർഷം കഠിനതടവ്. നെല്ലിക്കുഴി സ്വദേശി അലിയാറിനെയാണ് കോടതി ശിക്ഷിച്ചത്. പെരുമ്പാവൂരില്‍ പോക്സോ കേസില്‍ ആണ് വിധി. മദ്രസയില്‍ വച്ച് ആണ് ഇയാൾ ആൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചത്. പെരുമ്പാവൂര്‍ ഫാസ്റ്റ് ട്രാക്ക് കോടതിയുടേതാണ് വിധി.
മദ്രസയില്‍ പഠിക്കാനെത്തിയ 11 വയസ്സുള്ള വിദ്യാര്‍ത്ഥിയെ അലിയാര്‍ പീഡിപ്പിച്ചെന്നായിരുന്നു കേസ്. 2020 ജനുവരിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ജനുവരിയിൽ തന്നെ ഇയാളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. തടിയിട്ടപറമ്പ് പോലീസ് സ്റ്റേഷന്‍ പരിധിയിലായിരുന്നു സംഭവം. കേസില്‍ പ്രതി കുറ്റക്കാരനാണെന്ന് കോടതി കഴിഞ്ഞദിവസം കണ്ടെത്തിയിരുന്നു. തുടര്‍ന്നാണ് വ്യാഴാഴ്ച ശിക്ഷ വിധിച്ചത്.
Post Your Comments