മുംബൈ: മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ രാഷ്ട്രീയ പ്രതിസന്ധികൾക്കിടെ, വിശ്വാസവോട്ടെടുപ്പിൽ പങ്കെടുക്കാൻ വ്യാഴാഴ്ച മുംബൈയിലെത്തുമെന്ന് വ്യക്തമാക്കി, ശിവസേന എം.എൽ.എ ഏകനാഥ് ഷിൻഡെ. വിമത എം.എൽ.എമാരുമായി കഴിഞ്ഞയാഴ്ച ഗുവാഹത്തിയിലേക്ക് മാറിയ ഷിൻഡെ, മുംബൈയിലേക്ക് പോകുന്നതിന് മുമ്പ് ഗോവയിലേക്ക് പറക്കുകയായിരുന്നു.
‘ഞങ്ങൾ നാളെ മുംബൈയിലെത്തി വിശ്വാസ വോട്ടെടുപ്പിൽ പങ്കെടുക്കും. അതിന് ശേഷം നിയമസഭാ കക്ഷി യോഗം ചേരും. ഇതിന് ശേഷം തുടർ നടപടികൾ തീരുമാനിക്കും,’ ഗുവാഹത്തി വിമാനത്താവളത്തിൽ വെച്ച് ഷിൻഡെ മാധ്യമ പ്രവർത്തകരോട് പറഞ്ഞു.
ഗെയിൽ ലിമിറ്റഡ്: മനോജ് ജെയിന് പകരക്കാരനായി സന്ദീപ് കുമാർ ഗുപ്തയെത്തുന്നു
‘ഞങ്ങൾ കലാപകാരികളല്ല. ഞങ്ങൾ ശിവസേനയാണ്. ബാലാസാഹെബ് താക്കറെയുടെ ശിവസേനയുടെ അജണ്ടയും പ്രത്യയശാസ്ത്രവുമാണ് ഞങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നത്. ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിനും സംസ്ഥാനത്തിന്റെ വികസനത്തിനുമായി ഞങ്ങൾ പ്രവർത്തിക്കും,’ ഏകനാഥ് ഷിൻഡെ വ്യക്തമാക്കി.
വിശ്വാസ വോട്ടെടുപ്പിന് എം.എല്‍.എമാര്‍ എത്തുക ഗോവയില്‍ നിന്നായിരിക്കും. അതിനായി ഗോവയിലേക്ക് പോകുന്നതിന് മുൻപ്, വിമത എം.എല്‍.എമാര്‍ ഗുവാഹത്തിയിലെ പ്രശസ്തമായ കാമാഖ്യ ക്ഷേത്രം സന്ദര്‍ശിച്ചു. വിമത നേതാവ് ഏകനാഥ് ഷിന്‍ഡെ ബുധനാഴ്ച രാവിലെ ക്ഷേത്രം സന്ദര്‍ശിച്ചു.
ഭൂരിപക്ഷം തെളിയിക്കാനുള്ള വിശ്വാസ വോട്ടെടുപ്പിൽ ആശങ്കയില്ലെന്ന് എം.എല്‍.എമാരുടെ എണ്ണം കൊണ്ട് ഷിന്‍ഡെ ഉറപ്പിക്കുന്നു. ‘ഞങ്ങള്‍ നാളെ മുംബൈയിലെത്തും. 50 എംഎല്‍എമാര്‍ ഒപ്പമുണ്ട്. ഞങ്ങള്‍ക്ക് മൂന്നിൽ രണ്ട് ഭൂരിപക്ഷമുണ്ട്. ആര്‍ക്കും ഞങ്ങളെ തടയാന്‍ കഴിയില്ല. ജനാധിപത്യത്തില്‍ ഭൂരിപക്ഷത്തിനാണ് പ്രാധാന്യം, അത് നമുക്കുണ്ട്.’ ഷിന്‍ഡെ പറഞ്ഞു.
Post Your Comments