ബ്രേക്ക്ഫാസ്റ്റിന് ഒരു വ്യത്യസ്‍ത മസാല ദോശ ആയാലോ? ഓട്സ് കൊണ്ടാണ് ഈ സ്പെഷ്യൽ ദോശ തയ്യാറാക്കുന്നതെന്നാണ് പ്രത്യേകത. വളരെ ഹെൽത്തിയും രുചികരവുമായ ഓട്സ് മസാല ദോശ എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് നോക്കാം.
വേണ്ട ചേരുവകൾ
ഓട്സ് – 1/2 കപ്പ്
തൈര് – 1/2 കപ്പ്
ഉരുളക്കിഴങ്ങ് പുഴുങ്ങിയത് – 2 എണ്ണം
ക്യാരറ്റ് പുഴുങ്ങിയത് – 1 എണ്ണം
കടുക് -1/2 ടീ സ്പൂൺ
സവാള – 1 എണ്ണം
പച്ചമുളക് – 3 എണ്ണം
ഇഞ്ചി – 1 ചെറിയ കഷ്ണം
ചെറുപയർ പരിപ്പ് – 1/2 ടീ സ്പൂൺ
നെയ്യ് – 1 ടീ സ്പൂൺ
ഉപ്പ് – ആവശ്യത്തിന്
എണ്ണ – 2 ടീ സ്പൂൺ
Read Also : അന്നദാനപ്രഭുവായ വൈക്കത്തപ്പൻ
തയ്യാറാക്കുന്ന വിധം
ആദ്യം ഓട്സ് വറുത്ത് പൊടിക്കുക. അതിലേക്ക് തൈര് ചേർത്ത് കൊടുക്കുക. മാവ് പരുവത്തിൽ വെള്ളം ചേർത്ത് നന്നയി മിക്സ് ചെയ്യുക. ശേഷം ഒരു പാനിൽ എണ്ണ ഒഴിച്ച് കടുകും പരിപ്പും പൊട്ടിച്ച് പച്ചമുളക്, ഇഞ്ചി, ചെറുപയർ പരിപ്പ് എന്നിവ ചേർത്ത് വഴറ്റുക. ശേഷം ക്യാരറ്റ്, കിഴങ്ങ് എന്നിവ ചേർത്ത് മൂടി വച്ച് വേവിക്കുക. ശേഷം അതിലേക്ക് 1 ടീ സ്പൂൺ നെയ്യും കറിവേപ്പിലയും കൂടി ചേർത്ത് കൊടുക്കുക. മസാല തയ്യാറായി.
സാധാരണ മസാല ദോശ തയ്യാറാക്കുന്നത് പോലെ തന്നെ ദോശ പരത്തിയ ശേഷം മസാല മുകളിൽ സ്റ്റഫ് ചെയ്ത് മടക്കി ചൂടോടെ ചുട്ടെടുക്കുക.
Post Your Comments