ന്യൂഡൽഹി: പ്രവാചക നിന്ദ ആരോപിച്ച് തയ്യൽക്കാരനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികരണവുമായി ജംഇയ്യത്തുൽ ഉലമായെ ഹിന്ദ് ജനറല്‍ സെക്രട്ടറി മൗലാന ഹല്‍സീമുദ്ദീന്‍ ഖാസിമി. പ്രവാചക നിന്ദയുടെ പേരിൽ നടത്തുന്ന ഇത്തരം കൊലപാതകങ്ങള്‍ ഇസ്‍ലാമിന് നിരക്കുന്നതല്ലെന്ന് അദ്ദേഹം പറഞ്ഞു.
Also Read:വിഷമം വരുമ്പോള്‍ ബാപ്പയെ വിളിക്കാറുണ്ട്, എല്ലാം ഉപേക്ഷിച്ച് വരാനാണ് പറയുന്നത്! – ഷഹാന പറയുന്നു
‘ഹീനമായ കൊലപാതകത്തിനു പിന്നില്‍ ആരായാലും ഒരുതരത്തിലും ന്യായീകരിക്കാന്‍ കഴിയില്ല. നിയമവാഴ്ചക്കും ഇസ്‍ലാം മതത്തിനും എതിരായ കൊലപാതകമാണിത്. ഒരു രാജ്യത്ത് നിയമം നടപ്പാക്കാന്‍ പ്രത്യേക സംവിധാനമുണ്ടെന്നിരിക്കെ ഒരാള്‍ക്കും സ്വന്തം നിലക്ക് നിയമം കൈയിലെടുക്കാന്‍ അവകാശമില്ല. രാജ്യത്തെ എല്ലാ പൗരന്‍മാരും സംയമനം പാലിക്കണം’, മൗലാന ഹല്‍സീമുദ്ദീന്‍ ഖാസിമി ആവശ്യപ്പെട്ടു.
അതേസമയം, മതത്തെ ചൂണ്ടിക്കാട്ടി സാമൂഹ്യ മാധ്യമങ്ങളിലും മറ്റും വലിയ വിമർശനങ്ങളാണ് പലരും ഉന്നയിക്കുന്നത്. കേസിലെ പ്രതികൾക്ക് ഭീകരവാദ സംഘനകളുമായി ബന്ധമുണ്ടെന്നും റിപ്പോർട്ടുകൾ പുറത്തു വരുന്നുണ്ട്.
Post Your Comments