Latest NewsIndiaNewsBusiness

ഇഷ അംബാനി: റിലയൻസ് റീട്ടെയിൽ യൂണിറ്റിന്റെ ചെയർപേഴ്സൺ ആയേക്കും

യേൽ യൂണിവേഴ്സിറ്റിയിലെ പൂർവ്വ വിദ്യാർത്ഥിനിയാണ് 30 കാരിയായ ഇഷ

റിലയൻസ് റീട്ടെയിലിന് ഇനി പുതിയ ചെയർപേഴ്സണെ നിയമിക്കാൻ സാധ്യത. റിപ്പോർട്ടുകൾ പ്രകാരം, ഇഷ അംബാനിയെ റീട്ടെയിൽ യൂണിറ്റിന്റെ ചെയർപേഴ്സണായി നിയമിക്കും. ആകാശ് അംബാനിയുടെ സഹോദരിയാണ് ഇഷ അംബാനി.

യേൽ യൂണിവേഴ്സിറ്റിയിലെ പൂർവ്വ വിദ്യാർത്ഥിനിയാണ് 30 കാരിയായ ഇഷ. പുതിയ സ്ഥാനക്കയറ്റത്തെക്കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനങ്ങൾ ഉടൻ ഉണ്ടാകാനാണ് സാധ്യത. കഴിഞ്ഞ ദിവസമാണ് റിലയൻസ് ഇൻഡസ്ട്രീസിന്റെ ഡയറക്ടർ സ്ഥാനത്ത് നിന്ന് മുകേഷ് അംബാനി രാജിവെച്ചത്. കൂടാതെ, ആകാശ് അംബാനിയെ റിലയൻസിന്റെ ടെലികോം യൂണിറ്റായ ജിയോ ഇൻഫോകോം ലിമിറ്റഡിന്റെ ചെയർമാനായി നിയമിച്ചിട്ടുണ്ട്. റിലയൻസ് റീട്ടെയിൽ, റിലയൻസ് ജിയോ എന്നിവ ഓയിൽ-ടു- ടെലികോം കമ്പനിയുടെ അനുബന്ധ സ്ഥാപനങ്ങളാണ്.

Also Read: ശരീരഭാരം കുറയ്ക്കാന്‍ മധുരക്കിഴങ്ങ്

shortlink

Related Articles

Post Your Comments

Related Articles


Back to top button