ബീഫ്, പോര്‍ക്ക് തുടങ്ങി റെഡ്മീറ്റ് വിഭാഗത്തില്‍ വരുന്നവ ഒഴിവാക്കുന്നത് മനുഷ്യന്റെ മാത്രമല്ല, ഭൂമിയുടെ ആരോഗ്യത്തിനും പ്രധാനപ്പെട്ടത്. മാട്ടിറച്ചി ഉപേക്ഷിച്ച് പയറുവര്‍ഗങ്ങള്‍ കഴിക്കുന്ന ശീലം തുടങ്ങിയാല്‍ മനുഷ്യന്റെ ആയുസ് കൂടും, ഹരിതവാതകങ്ങളുടെ ഉത്പാദനം കുറയുന്നതിനാല്‍ ഭൂമിയും രക്ഷപ്പെടും. ആരോഗ്യകരമായ ഭക്ഷണക്രമം സംബന്ധിച്ച് ദ ലാന്‍സെറ്റ് ശാസ്ത്ര മാസിക പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
Read Also : സഹകരണ ബാങ്ക്: നിക്ഷേപ ഗാരന്റി ഫണ്ട് വർദ്ധിപ്പിച്ചു
ഒരു ദിവസം വെറും 14 ഗ്രാം മാത്രം മാട്ടിറച്ചി(ഏകദേശം 30 കലോറി) മാത്രമേ മനുഷ്യന് ആവശ്യമുള്ളൂ. കോഴിയിറച്ചി 29-ഉം മുട്ട 13-ഉം ഗ്രാം മതിയാകും. പച്ചക്കറിയും പഴങ്ങളും കൂടുതല്‍ കഴിക്കാം. മാട്ടിറച്ചി ഉത്പാദനം വലിയ പരിസ്ഥിതി നാശം സൃഷ്ടിക്കും.
അമിതവണ്ണം, പ്രമേഹം, ചിലയിനം ക്യാന്‍സര്‍ എന്നിവയ്ക്ക് ഭക്ഷണക്രമവുമായി ബന്ധമുണ്ട്. ഇറച്ചി ഉത്പാദനം കുറയ്ക്കുകയും കഴിക്കുന്നത് ഒഴിവാക്കുകയും ചെയ്താല്‍ വര്‍ഷം 11 കോടി അകാലമരണങ്ങള്‍ ഒഴിവാക്കാനാകുമെന്ന് ലേഖനത്തില്‍ പറയുന്നു.
Post Your Comments