MollywoodLatest NewsKeralaCinemaNewsEntertainment

‘ജീവിതം ക്രൂരമാണ്, മീനയ്ക്കും മകൾക്കും വേണ്ടി പ്രാർത്ഥിക്കുന്നു’: മീനയുടെ ഭർത്താവിന്റെ മരണത്തിൽ സഹപ്രവർത്തകർ

ന്യൂഡൽഹി: പ്രശസ്ത തെന്നിന്ത്യൻ നടി മീനയുടെ ഭർത്താവ് വിദ്യാസാഗറിന്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി തമിഴ് സിനിമ ലോകം. തമിഴ്‌നാട്ടിലെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ച് ആണ് അദ്ദേഹം മരണപ്പെട്ടത്. കടുത്ത ശ്വാസകോശ അണുബാധയെ തുടർന്ന് കഴിഞ്ഞ കുറച്ച് മാസങ്ങളായി വിദ്യാസാഗർ ചികിത്സയിലായിരുന്നു. മീനയും വിദ്യാസാഗറും 2009ൽ ആണ് വിവാഹിതരായത്. മീനയുടെ ഭർത്താവിന്റെ മരണത്തിൽ ഖുശ്ബു സുന്ദർ, ലക്ഷ്മി മഞ്ചു, ശരത് കുമാർ തുടങ്ങി നിരവധി താരങ്ങളും മീനയുടെ ഇൻഡസ്‌ട്രി സുഹൃത്തുക്കളും അവരുടെ ദുഃഖം അറിയിക്കുകയും അനുശോചനം രേഖപ്പെടുത്തുകയും ചെയ്തു.

‘രാവിലെ തന്നെ ഹൃദയം പിളർക്കുന്ന വാർത്ത. മീനയുടെ ഭർത്താവ് സാഗർ ഇനി നമുക്കൊപ്പമില്ല എന്ന സത്യം ഉൾക്കൊള്ളാനാകുന്നില്ല. വർഷങ്ങളായി ശ്വാസകോശ രോഗങ്ങൾക്കു ചികിത്സ തേടുന്നുണ്ടായിരുന്നു. മീനയ്ക്കും അവളുടെ മകൾക്കും വേണ്ടി പ്രാർത്ഥിക്കുന്നു. ജീവിതം ക്രൂരമാണ്. ദുഃഖം മറക്കാൻ വാക്കുകൾ കിട്ടുന്നില്ല’, ഖുശ്ബു ട്വീറ്റ് ചെയ്തു.

‘മീന ഗാരുവിന്റെ ഭർത്താവിനെക്കുറിച്ചുള്ള വിനാശകരമായ വാർത്തകളിലേക്ക് ആണ് രാവിലെ ഉണർന്നെഴുന്നേറ്റത്. വിദ്യാസാഗർ ഗാരു കോവിഡ് സങ്കീർണതകൾ മൂലം അന്തരിച്ചു. മുഴുവൻ കുടുംബത്തിനും എന്റെ അഗാധവും ഹൃദയംഗമവുമായ അനുശോചനം’, ലക്ഷ്മി മഞ്ചു ട്വീറ്റ് ചെയ്തു.

‘നടൻ മീനയുടെ ഭർത്താവ് വിദ്യാസാഗറിന്റെ അകാല വിയോഗ വാർത്ത ഞെട്ടലുണ്ടാക്കുന്നു, മീനയ്ക്കും കുടുംബത്തിനും ഞങ്ങളുടെ കുടുംബത്തിന്റെ ഹൃദയംഗമമായ അനുശോചനം. അവന്റെ ആത്മാവിന് ശാന്തി നേരുന്നു’, ശരത്കുമാർ മീനയുടെയും അവരുടെ ഭർത്താവിന്റെയും മകൾ നൈനികയുടെയും കുടുംബചിത്രം പങ്കുവെച്ച് ട്വീറ്റ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button