Latest NewsNewsIndiaBusiness

വാണിജ്യ വാഹനങ്ങളുടെ വില വർദ്ധിപ്പിച്ച് ടാറ്റ മോട്ടോഴ്സ്

ഈ വർഷം ഇതു രണ്ടാം തവണയാണ് വില വർദ്ധനവ് വരുത്തുന്നത്

വാണിജ്യ വാഹനങ്ങളുടെ വില വർദ്ധിപ്പിക്കാനൊരുങ്ങി ടാറ്റ മോട്ടോഴ്സ്. വാഹനങ്ങളുടെ സെഗ്മെന്റിൽ 2.5 ശതമാനം വരെയാണ് വില വർദ്ധനവ് വരുത്താൻ ഒരുങ്ങുന്നത്. പ്രമുഖ വാഹന നിർമ്മാതാക്കളാണ് ടാറ്റ മോട്ടോഴ്സ്.

റിപ്പോർട്ടുകൾ പ്രകാരം, നിർമ്മാണത്തിന് ആവശ്യമായ അസംസ്കൃത വസ്തുക്കളുടെ വില വർദ്ധനവാണ് വാഹനങ്ങളുടെ വിലയിലും പ്രതിഫലിക്കാൻ കാരണമായത്. പുതുക്കിയ നിരക്കുകൾ ജൂലൈ ഒന്നിനാണ് പ്രാബല്യത്തിലാകുന്നത്. കഴിഞ്ഞ ഏപ്രിൽ മാസം വാഹനങ്ങളുടെ വില 2.5 ശതമാനം വർദ്ധിപ്പിച്ചിരുന്നു. ഈ വർഷം ഇതു രണ്ടാം തവണയാണ് വില വർദ്ധനവ് വരുത്തുന്നത്.

Also Read: നുപൂർ ശർമയെ അനുകൂലിച്ചയാളെ തലയറുത്ത് കൊലപ്പെടുത്തിയ സംഭവം: രാജസ്ഥാനിൽ വൻ സംഘർഷാവസ്ഥ

ടാറ്റ എസ് ഇവി എന്ന പേരിൽ കഴിഞ്ഞ മാസമാണ് ടാറ്റ ഇലക്ട്രിക് വാഹനം അവതരിപ്പിച്ചത്. കൂടാതെ, ഇലക്ട്രിക് കാറുകളുടെ വിൽപ്പനയിൽ ടാറ്റയുടെ വിഹിതം 80 ശതമാനത്തിലധികമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button