Latest NewsNewsIndia

മൂന്ന് മാസത്തിനിടെ മുഹമ്മദ് സുബൈറിന്റെ അക്കൗണ്ടില്‍ എത്തിയത് 50 ലക്ഷം

ഡൊണേഷന്‍ എന്ന നിലയില്‍ വന്‍ തുകകളാണ് പലപ്പോഴായി മുഹമ്മദിന്റെ അക്കൗണ്ടിലേക്ക് എത്തുന്നത്

ന്യൂഡല്‍ഹി: ഹിന്ദു സമൂഹത്തെ അധിക്ഷേപിച്ച സംഭവത്തില്‍ അറസ്റ്റിലായ ആള്‍ട്ട് ന്യൂസ് സ്ഥാപകന്‍ മുഹമ്മദ് സുബൈറിന്റെ സാമ്പത്തിക ഇടപാട് സംബന്ധിച്ച നിര്‍ണായക വിവരങ്ങള്‍ പുറത്ത്. കഴിഞ്ഞ മൂന്ന് മാസത്തിനുള്ളില്‍ മുഹമ്മദ് സുബൈറിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് 50 ലക്ഷം രൂപയാണ് എത്തിയതെന്നാണ് അന്വേഷണ സംഘം വ്യക്തമാക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് ഡല്‍ഹി പോലീസിന്റെ പ്രത്യേക സെല്‍ അന്വേഷണം ആരംഭിച്ചു.

Read Also: ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കിന് ജൂലൈ 1 മുതല്‍ രാജ്യവ്യാപക നിരോധനം

മുഹമ്മദ് സുബൈറിന്റെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് അക്കൗണ്ടിലേക്ക് വന്‍തുക എത്തിയതായി കണ്ടെത്തിയത്. യൂണിഫൈഡ് പേയ്മെന്റ് ഇന്റര്‍ഫേസ് (യുപിഐ) ഐഡിയില്‍ നിന്നുള്‍പ്പെടെ അക്കൗണ്ടിലേക്ക് പണം എത്തിയിട്ടുണ്ട്. ഇത് കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചു. ഡൊണേഷന്‍ എന്ന നിലയില്‍ വന്‍ തുകകള്‍ പലപ്പോഴായി മുഹമ്മദിന്റെ അക്കൗണ്ടിലേക്ക് എത്തിയിട്ടുണ്ട്. ഇത്തരത്തില്‍ പണം നിക്ഷേപിച്ചവരുടെ വിവരങ്ങള്‍ ശേഖരിച്ചു വരികയാണ്. എന്തിനാണ് സുബൈര്‍ ഡൊണേഷന്‍ കൈപ്പറ്റിയത് എന്നകാര്യവും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്.

കസ്റ്റഡി കാലാവധി അവസാനിക്കുന്നതിന് മുന്‍പ് സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട അന്വേഷണം പൂര്‍ത്തിയാക്കാനാണ് അന്വേഷണ സംഘം ലക്ഷ്യമിടുന്നത്. അന്വേഷണം പൂര്‍ത്തിയായില്ലെങ്കില്‍ കസ്റ്റഡി കാലാവധി നീട്ടി നല്‍കാനായി പോലീസ് അപേക്ഷ നല്‍കും. ഹിന്ദു വിരുദ്ധത പ്രചരിപ്പിക്കാനായി രാജ്യവിരുദ്ധ ശക്തികളില്‍ നിന്നും കൈപ്പറ്റിയതാണോ ഇത്രയും തുകയെന്നും സംശയിക്കുന്നുണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button