പാലക്കാട്: ഡിവൈഎഫ്‌ഐക്കാര്‍ നശിപ്പിച്ച ഗാന്ധി പ്രതിമ തിരുവനന്തപുരത്തേക്ക് കൊണ്ടുവരുമെന്ന് ഷാഫി പറമ്പിൽ. നിയമസഭയുടെ മുന്നില്‍ പ്രതിമ മുഖ്യമന്ത്രിയ്ക്ക് സമർപ്പിക്കുമെന്നും, ആര്‍എസ്‌എസ് വിരുദ്ധതയുടെ കാര്യത്തിലും, മാധ്യമങ്ങളോടുള്ള നിലപാടിന്റെ കാര്യത്തിലും മുഖ്യമന്ത്രി ഞങ്ങളെ ഉപദേശിക്കരുതെന്നും ഷാഫി പറഞ്ഞു.
Also Read:ബദാം സ്ഥിരമായി കഴിക്കുന്നതുകൊണ്ടുള്ള ഗുണങ്ങൾ!
‘മുഖ്യമന്ത്രിയുടെ പത്ര സമ്മേളനം കണ്ടിരുന്നു. പ്രതിപക്ഷ നേതാവിനുള്ള ഉപദേശങ്ങളും. 37 ദിവസത്തിന് ശേഷമാണ് മുഖ്യമന്ത്രി മാധ്യമങ്ങളെ കാണുന്നത്. എന്നിട്ട് പ്രതിപക്ഷ നേതാവിനെ ഉപദേശിക്കുന്നത് ചോദ്യങ്ങളില്‍ നിന്ന് ഒളിച്ചോടരുതെന്നാണ്. അതിന് പുറമെ കേരള നിയമസഭയില്‍ ചരിത്രത്തില്‍ ഇല്ലാത്ത വിധം മാധ്യമങ്ങള്‍ക്ക് വിലക്ക്. സഭാ ടിവി സംപ്രേഷണം ചെയ്യുന്ന ദൃശ്യങ്ങള്‍ മാത്രം നല്‍കാം. അത് നിങ്ങള്‍ക്ക് വേണ്ടവ മാത്രം. ആരാണിതിന് നിര്‍ദ്ദേശം നല്‍കിയത്. കേരളത്തിലെ മാധ്യമങ്ങളോട് കടക്ക് പുറത്ത് എന്ന് പറഞ്ഞ് ആക്രോശിച്ചത് ആരാണ്.
ഇന്നും 45 മിനിറ്റ് പത്ര സമ്മേളനം നടത്തി റേഡിയോ തുറന്നുവച്ചതുപോലെ. 10 മിനിറ്റ് അങ്ങയ്ക്ക് വേണ്ട രണ്ട് ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കി. ബാക്കിയുള്ള എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരങ്ങള്‍ക്കും കൂടി അഞ്ചോ ആറോ മിനിറ്റ്. എന്നാല്‍ പ്രതിപക്ഷനേതാവ് ഒരു മണിക്കുര്‍ 20 മിനിറ്റ് നീണ്ടുനിക്കുന്ന പത്രസമ്മേളനം നടത്തി. അതില്‍ താങ്കളയച്ച മാധ്യമപ്രവര്‍ത്തകര്‍ക്കടകം 50 മിനിറ്റ് ചോദ്യങ്ങള്‍ക്ക് അദ്ദേഹം മറുപടി നല്‍കി. കടക്ക് പുറത്തെന്ന് മാധ്യമപ്രവര്‍ത്തകരോട് ആക്രോഷിച്ചയാള്‍ പ്രതിപക്ഷ നേതാവ് മാധ്യമ പ്രവര്‍ത്തരോട് ഇടപെടുന്നതിനെ വിമര്‍ശിക്കുന്നത് കാണാന്‍ കൗതുകമുണ്ട്’, അദ്ദേഹം വിമർശിച്ചു.
‘ആര്‍എസ്‌എസ് പ്രായോഗികമായി ചെയ്തതാണ് പോലും കോണ്‍ഗ്രസ് പ്രതീകാത്മകമായി ചെയ്തത്. അങ്ങയുടെ ജില്ലയായ കണ്ണൂരിലെ പയ്യന്നൂരില്‍ നിന്ന് രണ്ട് ഡിവൈഎഫ്‌ഐ കാരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കുറ്റമെന്താണെന്ന് അങ്ങയ്ക്കറിയാം. ഗാന്ധി പ്രതിമയുടെ തലയറുത്തുമാറ്റി അവിടെ ചെങ്കല്ല് സ്ഥാപിച്ചു. അവരെയാണ് അങ്ങയുടെ പൊലീസിന് അറസ്റ്റ് ചെയ്യേണ്ടി വന്നത്’, ഷാഫി പറമ്പിൽ കൂട്ടിച്ചേർത്തു.
Post Your Comments