ആമസോൺ പ്രൈം: കേരളത്തിലെ സാന്നിധ്യം ശക്തമാക്കുന്നു

ആമസോൺ പ്രൈമിൽ മെമ്പർമാരായ ഉപയോക്താക്കൾക്ക് വിനോദ ആനുകൂല്യങ്ങളുടെ കോമ്പിനേഷനുകളും ലഭ്യമാണ്

സേവനം വിപുലമാക്കാനുള്ള പുതിയ പദ്ധതികൾ ആവിഷ്കരിച്ച് ആമസോൺ പ്രൈം. കേരളത്തിലെ സാന്നിധ്യമാണ് ആമസോൺ പ്രൈം ശക്തമാക്കാൻ ഒരുങ്ങുന്നത്. നിലവിൽ
കൊച്ചിയിൽ മാത്രമാണ് പ്രൈമിന്റെ സേവനം കൂടുതൽ ആൾക്കാരിലേക്ക് എത്തുന്നത്. ഈ സാഹചര്യം കണക്കിലെടുത്താണ് ആമസോൺ പ്രൈം സേവനം വിപുലപ്പെടുത്താൻ തയ്യാറായത്. കൊച്ചിക്ക് പുറമേ, കാസർകോട്, പാലക്കാട്, തിരുവനന്തപുരം, കോട്ടയം, കോഴിക്കോട്, കണ്ണൂർ, ആലപ്പുഴ, കൊല്ലം എന്നീ ജില്ലകളിലാണ് ആമസോൺ പ്രൈം സേവനം വിപുലമാക്കുന്നത്. സേവനങ്ങൾ കൂടുതൽ ലഭ്യമാകുന്നതോടെ, കേരളത്തിലെ ജനങ്ങൾക്ക് ആമസോൺ പ്രൈം നൽകുന്ന വിനോദം, ഷോപ്പിംഗ് തുടങ്ങിയ വിവിധ ആനുകൂല്യങ്ങൾ ആസ്വദിക്കാനുള്ള അവസരം ലഭിക്കും.

ആമസോൺ പ്രൈമിൽ മെമ്പർമാരായ ഉപയോക്താക്കൾക്ക് വിനോദ ആനുകൂല്യങ്ങളുടെ കോമ്പിനേഷനുകളും ലഭ്യമാണ്. റിപ്പോർട്ടുകൾ പ്രകാരം, രാജ്യത്തെ മുഴുവൻ പിൻകോഡുകളിലും വിൽപനക്കാരെയും ചെറുകിട ബിസിനസുകാരെയും ശാക്തീകരിക്കുന്ന പദ്ധതികൾ പ്രൈമിൽ ലഭ്യമാണ്.

Also Read: ‘ചോദ്യം ചോദിക്കുന്നവരെ വിലക്കുന്ന കിങ് ജോങ് ഉന്നിന്റെ ശൈലിയാണ് പിണറായി വിജയൻ കേരളത്തിലും നടപ്പിലാക്കുന്നത്’

Share
Leave a Comment