അദാനി ഗ്രൂപ്പിന് വൻ തുക വായ്പ വാഗ്ദാനം നൽകി രാജ്യത്തെ പൊതുമേഖലാ ബാങ്കുകൾ. എസ്ബിഐ അടക്കമുള്ള ബാങ്കുകളാണ് വായ്പ വാഗ്ദാനവുമായി എത്തിയിരിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം, 6,071 കോടി രൂപയോളമാണ് പൊതുമേഖലാ ബാങ്കുകൾ വായ്പ നൽകാനൊരുങ്ങുന്നത്. ഗുജറാത്തിലെ മുന്ദ്രയിൽ കോപ്പർ ബിസിനസ് ആരംഭിക്കാൻ വായ്പ നൽകാമെന്നാണ് പൊതുമേഖലാ ബാങ്കുകൾ അറിയിച്ചിട്ടുള്ളത്.
10 ലക്ഷം ടൺ ശേഷിയുള്ള കോപ്പർ റിഫൈനറി പ്ലാന്റ് സ്ഥാപിക്കാനാണ് അദാനി ഗ്രൂപ്പ് ലക്ഷ്യമിടുന്നത്. രണ്ട് ഘട്ടങ്ങളിലായാണ് പ്ലാന്റിന്റെ പ്രവർത്തനം ആരംഭിക്കുക. ഒന്നാം ഘട്ടത്തിൽ 5 ലക്ഷം ടൺ കപ്പാസിറ്റിയുള്ള പ്ലാന്റ് നിർമ്മിക്കും. ഇതിന് വേണ്ടിയാണ് ബാങ്കുകൾ പണം നൽകുന്നത്. നിലവിൽ, എസ്ബിഐയുടെ നേതൃത്വത്തിലുള്ള പൊതുമേഖലാ ബാങ്കുകളുടെ കൺസോർഷ്യമാണ് അദാനി ഗ്രൂപ്പിന് വായ്പ നൽകുന്നത്. കാനറാ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, എക്സിം ബാങ്ക് ഓഫ് ഇന്ത്യ, പഞ്ചാബ് നാഷണൽ ബാങ്ക്, ഇന്ത്യൻ ബാങ്ക്, ബാങ്ക് ഓഫ് മഹാരാഷ്ട്ര എന്നിവയാണ് കൺസോർഷ്യത്തിൽ ഉൾപ്പെടുന്ന പൊതുമേഖലാ ബാങ്കുകൾ.
Also Read: മൂന്ന് നില കെട്ടിടത്തിലെ തീ അണയ്ക്കാന്‍ അഗ്‌നിശമന സേനാംഗങ്ങളെ സഹായിച്ചത് റോബോട്ടുകള്‍
Post Your Comments