കയ്‌റോ: ഇരുപത്തിയൊന്നു കാരിയായ വിദ്യാര്‍ത്ഥിനിയെ റോഡിലൂടെ വലിച്ചിഴച്ച് കഴുത്തറുത്ത് കൊന്നു. ഈജിപ്ത് സര്‍വകലാശാല വിദ്യാര്‍ഥിനിയായ നയ്‌റയെയാണ് കൊലപ്പെടുത്തിയത്. വീട്ടിലേക്ക് പോകാന്‍ ബസ് സ്റ്റോപ്പില്‍ കാത്തുനില്‍ക്കെയാണ് സഹപാഠി മുഹമ്മദ് അദേല്‍ നയ്‌റയെ റോഡിലൂടെ വലിച്ചിഴച്ച് കഴുത്തറുത്ത് കൊന്നത്. അദേലിനെതിരെ നയ്‌റയുടെ കുടുംബം പലതവണ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ടായിരുന്നു.
അദേലിന്റെ വിവാഹാഭ്യര്‍ത്ഥന നിരസിച്ച നയ്‌റയെ അയാള്‍ സമൂഹമാധ്യമങ്ങളിലൂടെ നിരന്തരം ശല്യപ്പെടുത്തിയിരുന്നു. തന്നെ വിവാഹം കഴിക്കാന്‍ വിസമ്മതിച്ചതോടെയാണ് നയ്‌റയെ കൊലപ്പെടുത്താന്‍ തീരുമാനിച്ചതെന്ന് പ്രതി ചോദ്യം ചെയ്യലില്‍ സമ്മതിച്ചു.
Read Also: പാകിസ്ഥാനുമായി യാതൊരു കരാറിലും ഏര്‍പ്പെട്ടിട്ടില്ല: ഇമ്രാന്‍ ഖാന്റെ വാദങ്ങളെ പൂര്‍ണ്ണമായി തള്ളി റഷ്യ
വീട്ടിലേക്ക് പോകാന്‍ സര്‍വകലാശാലയുടെ മുന്‍പിലുള്ള ബസ് സ്റ്റോപ്പില്‍ ബസ് കാത്തു നില്‍ക്കുന്നതിനിടെ അദേല്‍ നയ്‌റയെ അടിച്ചുവീഴ്ത്തുകയായിരുന്നു. പിന്നീട്, റോഡിലൂടെ വലിച്ചിഴയ്ക്കുകയും ആള്‍ക്കൂട്ടം നോക്കിനില്‍ക്കെ കഴുത്തറത്തു കൊലപ്പെടുത്തുകയുമായിരുന്നു.
Post Your Comments