Latest NewsNewsTechnology

ജിയോ: ഒരു വർഷത്തെ വാലിഡിറ്റി ലഭിക്കുന്ന പ്രീപെയ്ഡ് പ്ലാനുകൾ അറിയാം

1,499 രൂപയുടെ പ്ലാനിൽ ദിവസേന 2 ജിബി ഡാറ്റയും വോയിസ് കോളും ലഭ്യമാണ്

ഉപയോക്താക്കൾക്ക് മികച്ച ക്രിക്കറ്റ് പ്ലാനുകൾ അവതരിപ്പിച്ച് റിലയൻസ് ജിയോ. 499 രൂപയുടെ റീചാർജുകൾ മുതൽ 4,199 രൂപയ്ക്ക് വരെ പ്ലാനുകൾ ലഭ്യമാണ്. ഈ പ്ലാനുകളെക്കുറിച്ച് പരിചയപ്പെടാം.

499 രൂപയുടെ പ്ലാനിൽ അൺലിമിറ്റഡ് വോയിസ് കോളും ദിവസേന 2 ജിബി ഡാറ്റയും ലഭിക്കും. കൂടാതെ, ഡിസ്നി പ്ലസ് ഹോട്ട് സ്റ്റാർ സൗജന്യമാണ്. 28 ദിവസമാണ് വാലിഡിറ്റി.

Also Read: പിടി ഉഷ: കായിക ലോകത്തെ പയ്യോളി എക്‌സ്പ്രസ്

799 രൂപയുടെ പ്ലാനിൽ 56 ദിവസത്തെ വാലിഡിറ്റിയിൽ ദിവസേന 2 ജിബി ഡാറ്റയും അൺലിമിറ്റഡ് വോയിസ് കോളും ലഭിക്കും.

1,499 രൂപയുടെ പ്ലാനിൽ ദിവസേന 2 ജിബി ഡാറ്റയും വോയിസ് കോളും ലഭ്യമാണ്. 84 ദിവസമാണ് വാലിഡിറ്റി. കൂടാതെ, ഡിസ്നി പ്ലസ് ഹോട്ട് സ്റ്റാർ സൗജന്യമാണ്.

4,199 രൂപയുടെ പ്ലാനിൽ 365 ദിവസത്തെ വാലിഡിറ്റിയാണ് ലഭിക്കുന്നത്. അൺലിമിറ്റഡ് വോയിസ് കോളുകളും ദിവസേന 3 ജിബി ഡാറ്റയും ലഭിക്കും. ഡിസ്നി പ്ലസ് ഹോട്ട് സ്റ്റാർ സൗജന്യമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button