Latest NewsNewsIndiaBusiness

ഐആർസിടിസി: ചാർധാം വിമാന യാത്ര ഉടൻ ആരംഭിക്കും

ഹിമാലയത്തിലെ നാല് പുണ്യ സ്ഥലങ്ങൾ കോർത്തിണക്കിയുള്ള ചാർധാം വിമാന യാത്രയാണ് അവതരിപ്പിക്കുന്നത്

യാത്രകൾ ഇഷ്ടപ്പെടുന്നവർക്കായി പുത്തൻ പാക്കേജ് അവതരിപ്പിച്ചിരിക്കുകയാണ് ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആന്റ് ടൂറിസം കോർപ്പറേഷൻ (ഐആർസിടിസി). ഹിമാലയത്തിലെ നാല് പുണ്യ സ്ഥലങ്ങൾ കോർത്തിണക്കിയുള്ള ചാർധാം വിമാന യാത്രയാണ് അവതരിപ്പിക്കുന്നത്. 12 ദിവസം നീളുന്ന ഈ പാക്കേജ് ജൂലൈ 18 നാണ് യാത്ര പുറപ്പെടുന്നത്.

ചാർധാം യാത്രയിൽ ഉത്തരാഖണ്ഡിലെ പ്രധാന തീർത്ഥാടന കേന്ദ്രമായ ബദരീനാഥ്, കേദാർനാഥ്, ഗംഗോത്രി, യമുനോത്രി എന്നീ സ്ഥലങ്ങൾ സന്ദർശിക്കും. കൂടാതെ, ഹിമാലയത്തിലെ മനോഹര പ്രദേശങ്ങൾ സന്ദർശിക്കാനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്.

Also Read: വിദേശ നാണയ ശേഖരം: 3,030 കോടി ഡോളറിന്റെ വർദ്ധനവ്

തിരുവനന്തപുരത്തു നിന്നും ആരംഭിക്കുന്ന പാക്കേജിൽ ഡൽഹിയിലേക്കുള്ള വിമാന യാത്ര, റോഡ് യാത്രയ്ക്ക് വാഹനം, ഹോട്ടലുകളിൽ പ്രഭാത ഭക്ഷണവും അത്താഴവും, താമസ സൗകര്യം, യാത്ര ഇൻഷുറൻസ്, ടൂർ മാനേജരുടെ സേവനം എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button