
ആലപ്പുഴ: കായംകുളത്ത് അതിമാരക ലഹരി മരുന്നായ എം.ഡി.എം.എയുമായി അഞ്ചുപേര്‍ പൊലീസ് പിടിയില്‍. നിരവധി ക്രിമിനല്‍ കേസ് പ്രതിയായ കായംകുളം പള്ളിമുക്ക് ചാലയില്‍ അമല്‍ ഫറൂക്ക് (മോട്ടി -21), ഐക്യ ജങ്ഷനില്‍ മദീന മന്‍സില്‍ ഷാലു (24), ഫിറോസ് മന്‍സില്‍ ഫിറോസ് (22), കണ്ണമ്പള്ളി തെക്കതില്‍ അനന്തു (21), പ്രദാങ്ങ്മൂട് ജങ്ഷനില്‍ കടയ്‌ശ്ശേരില്‍ അര്‍ഷിദ് (24) എന്നിവരാണ് പിടിയിലായത്.
Read Also : ‘വിദ്യാർത്ഥി – യുവജന സംഘടനയിലുള്ള പലരും കുടിയന്മാർ’: മന്ത്രിയെ ട്രോളി രാഹുൽ മാങ്കൂട്ടത്തിൽ
കായംകുളം പൊലീസിന്റെയും ജില്ല ലഹരി വിരുദ്ധ സ്‌ക്വാഡിന്റെയും പരിശോധനയിലാണ് ഇവരുടെ കയ്യില്‍ നിന്നും 15 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തത്.
നാര്‍കോട്ടിക് സെല്‍ ഡിവൈ.എസ്.പി എം.കെ. ബിനുകുമാറിന്റെ നേതൃത്വത്തില്‍ ജില്ല ലഹരി വിരുദ്ധ സ്ക്വാഡും കായംകുളം ഡിവൈ.എസ്.പി അലക്‌സ് ബേബിയും കായംകുളം പൊലീസ് ഇന്‍സ്‌പെക്ടര്‍ വൈ. മുഹമ്മദ് ഷാഫിയും സംഘവുമാണ് പരിശോധനക്ക് നേതൃത്വം നല്‍കിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കി.
Post Your Comments