രാജ്യത്ത് ഇലക്ട്രിക് വാഹനങ്ങളുടെ ബാറ്ററികൾക്ക് ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ് (ബിഐഎസ്) പുതിയ മാനദണ്ഡങ്ങൾ നിശ്ചയിച്ചു. പുതുക്കിയ മാനദണ്ഡങ്ങൾ ഉടൻ പ്രാബല്യത്തിലാകും.
രാജ്യത്ത് ഇലക്ട്രിക് വാഹന ഉപഭോഗം വർദ്ധിച്ചിട്ടുണ്ട്. ഇത്തരം ഇലക്ട്രിക് വാഹനങ്ങളുടെ ബാറ്ററികൾക്ക് തീപിടിക്കുന്ന സംഭവങ്ങൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും റിപ്പോർട്ട് ചെയ്തതോടെയാണ് ബിഐഎസ് മാനദണ്ഡങ്ങൾ നിശ്ചയിച്ചിട്ടുള്ളത്. ലിഥിയം- അയേൺ ബാറ്ററികൾക്കാണ് മാനദണ്ഡങ്ങൾ നിർബന്ധമാക്കിയത്.
വാഹനം പാർക്ക് ചെയ്യുന്ന സാഹചര്യം, വ്യത്യസ്ത സ്ഥലങ്ങളിലെ താപനിലയിൽ ഉണ്ടാകുന്ന വ്യത്യാസങ്ങൾ എന്നിവ പരിഗണിച്ചാണ് മാനദണ്ഡങ്ങൾ നിശ്ചയിച്ചിട്ടുള്ളത്.
Post Your Comments