KozhikodeKeralaNattuvarthaLatest NewsNews

ലഹരി വിമുക്തി കേന്ദ്രം കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപന : 54കാരൻ അറസ്റ്റിൽ

കോഴിക്കോട് നടക്കാവ് പണിക്കർ റോഡ് സ്വദേശി സെയ്തലവിയാണ് പൊലീസ് പിടിയിലായത്

കോഴിക്കോട്: കോഴിക്കോട് ജനറൽ ആശുപത്രിക്ക് സമീപത്തെ ലഹരി വിമുക്തി കേന്ദ്രം കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപന നടത്തിയ 54കാരൻ പിടിയിൽ. കോഴിക്കോട് നടക്കാവ് പണിക്കർ റോഡ് സ്വദേശി സെയ്തലവിയാണ് പൊലീസ് പിടിയിലായത്.

നടക്കാവ് പൊലീസിന്റെയും നാർക്കോട്ടിക് സെൽ അസി. കമ്മീഷണർ പ്രകാശൻ പടന്നയിലിന്റെ നേതൃത്വത്തിലുള്ള ഡൻസാഫിന്റെയും സംയുക്ത പരിശോധനയിൽ ആണ് ഇയാൾ പിടിയിലായത്. സ്കൂട്ടറിൽ വിൽപ്പനക്കായി കൊണ്ടുവന്ന അരക്കിലോഗ്രാം കഞ്ചാവും പിടിച്ചെടുത്തിട്ടുണ്ട്.

Read Also : പദവിയുടെ അന്തസ് കളഞ്ഞുകുളിച്ചു; പ്രതിപക്ഷ നേതാവ് മാദ്ധ്യമങ്ങളോട് മാപ്പുപറയണമെന്ന് ഐ.എന്‍.എല്‍

ലഹരിമുക്തിക്കായി വരുന്നവരെ പ്രലോഭിപ്പിച്ച് കഞ്ചാവ് വിൽക്കുന്നതാണ് ഇയാളുടെ രീതിയെന്ന് പൊലീസ് പറഞ്ഞു. അന്താരാഷ്ട്ര മയക്കുമരുന്ന് വിരുദ്ധ ദിനത്തോടനുബന്ധിച്ച് ഡൻസാഫും നടക്കാവ് പൊലീസും നടത്തീയ പരിശോധനയിലാണ് പ്രതി പിടിയിലായത്. ലഹരി വിമുക്തി കേന്ദ്രം കേന്ദ്രീകരിച്ച് മയക്കുമരുന്ന് വിൽപന നടക്കുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന്, ജനറൽ ആശുപത്രി പരിസരം ഡൻസാഫിൻ്റെ രഹസ്യ നിരീക്ഷണത്തിലായിരുന്നു.

ഡൻസാഫ് അസി. എസ്ഐ മനോജ് എടയേടത്ത്, സീനിയർ സിപി കെ അഖിലേഷ്, സിപിഒമാരായ കാരയിൽ സുനോജ്, അർജുൻ അജിത്ത് എന്നിവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു. പ്രതിയെ നാളെ കോടതിയിൽ ഹാജരാക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button