Latest NewsIndia

‘ഇത് മോദിയുടെ ശൈലിക്കെതിരായ പോരാട്ടം’: രാഷ്ട്രപതി സ്ഥാനാർത്ഥിത്വത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് യശ്വന്ത് സിൻഹ

ന്യൂഡൽഹി: രാഷ്ട്രപതി സ്ഥാനത്തേക്കുള്ള മത്സരത്തിൽ ഉറച്ച് നില്‍ക്കുമെന്ന് പ്രതിപക്ഷ സ്ഥാനാർത്ഥി യശ്വന്ത് സിൻഹ. ദ്രൗപദി മുർമു സ്ഥാനാർത്ഥിയായത് കൊണ്ട് നിലപാടിൽ മാറ്റമില്ലെന്നും യശ്വന്ത് സിൻഹ ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ അഭിമുഖത്തിൽ പറഞ്ഞു. ജെഎംഎം നേരത്തെ നല്കിയ വാക്ക് പാലിക്കും എന്നാണ് കരുതുന്നത്. ഇപ്പോഴത്തെ പോരാട്ടം രണ്ടായിരത്തി ഇരുപത്തി നാലിലേക്കും നീളുമെന്നും യശ്വന്ത് സിൻഹ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ പ്രതിപക്ഷ നീക്കത്തിന് ഇനിയും മുന്നിലുണ്ടാകുമെന്നും യശ്വന്ത് സിൻഹ പറഞ്ഞു.

‘നിലവിലെ രാഷ്ട്രപതി ഭരണഘടന സംരക്ഷിക്കുന്നതിൽ പലപ്പോഴും പരാജയപ്പെട്ടു. കഴിഞ്ഞ അഞ്ച് വർഷവും രാഷ്ട്രപതിക്ക് ചുമതല നന്നായി നിർവ്വഹിക്കാനായില്ല എന്നാണ് അഭിപ്രായമെന്ന് പറഞ്ഞ, യശ്വന്ത് സിൻഹ നരേന്ദ്ര മോദിയുടെ ശൈലിക്കെതിരായ പോരാട്ടമെന്നും കൂട്ടിച്ചേര്‍ത്തു. രാഷ്ട്രപതിയെ സമവായത്തിലൂടെയാണ് തെരഞ്ഞെടുക്കേണ്ടത്. ആ ഉത്തരവാദിത്തം സർക്കാരിനായിരുന്നു. സർക്കാർ പ്രതിപക്ഷവുമായി സംസാരിച്ചു. എന്നാൽ ഇത് പൂർണ്ണ മനസ്സോടെയായിരുന്നില്ല.’

‘അവരോട് സ്ഥാനാർത്ഥിയെക്കുറിച്ച് ചോദിച്ചപ്പോൾ അക്കാര്യം വെളിപ്പെടുത്തിയിട്ടില്ല. എന്‍റെ പേരാണ് ആദ്യം പ്രഖ്യാപിച്ചത്. സർക്കാരിന് സമവായം ഉണ്ടാക്കണം എന്നുണ്ടായിരുന്നെങ്കിൽ ദ്രൗപദി മുർമുവിന്‍റെ പേര് ആദ്യം പറയണമായിരുന്നു.’ ഈ സർക്കാർ സമവായത്തിലല്ല എതിരാളികളെ നേരിടാനും അപമാനിക്കാനും ശ്രമിക്കാറുള്ളതെന്നും യശ്വന്ത് സിൻഹ വിമര്‍ശിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button