Latest NewsIndia

ഗുവാഹത്തിയില്‍ വിമതരുടെ മനസ്സിളക്കാനെത്തിയ ഉദ്ധവ് താക്കറയുടെ ദൂതന്‍ അറസ്റ്റില്‍

ഗുവാഹത്തി: മഹാരാഷ്ട്രയില്‍ വിമത എംഎല്‍എമാരെ കാണാനെത്തിയ ഉദ്ധവ് താക്കറെ പക്ഷമായ ശിവസേനയുടെ ഡെപ്യൂട്ടി ജില്ലാ തലവന്‍ സഞ്ജയ് ഭോസാലെ കസ്റ്റഡിയില്‍. വിമത എംഎല്‍എമാരെ കാണാന്‍ ഷിന്‍ഡെ ഹോട്ടലിനു പുറത്ത് കാത്തുനിന്ന ഭോസാലെയെ ഗുവാഹത്തി പൊലീസാണ് കസ്റ്റഡിയിലെടുത്തത്.

ഉദ്ധവ് താക്കറെയോടൊപ്പം നില്‍ക്കുന്ന വ്യക്തിയാണ് സഞ്ജയ് ഭോസാലെ. വിമതരെ അനുനയിപ്പിക്കാനാവാതെ കുഴങ്ങുകയാണ് ഉദ്ധവ് താക്കറെ. വിമത ക്യാമ്പിലേക്ക് പോയ എം.എല്‍.എമാരെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങള്‍ ഓരോന്നായി ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്. നേരിട്ട് ചര്‍ച്ച നടത്താമെന്ന ആവശ്യം ഷിന്‍ഡെ തള്ളിയതോടെ അയോഗ്യതാ നടപടികളിലേക്ക് കടക്കാനാണ് ഉദ്ധവ് സര്‍ക്കാറിന്റെ തീരുമാനം.

അതേസമയം, മഹാരാഷ്ട്രയില്‍ ബിജെപിയുടെ പിന്തുണയില്ലെന്നും അയോഗ്യതാ നടപടികളെ ഭയക്കുന്നില്ലെന്നും ഏക്‌നാഥ് ഷിന്‍ഡേ പ്രതികരിച്ചു. ഏഴ് സ്വതന്ത്രരുള്‍പ്പെടെ കൂടുതല്‍ എംഎല്‍എമാര്‍ ഷിന്‍ഡേ ക്യാമ്പില്‍ എത്തിയിട്ടുണ്ട്. ഇതോടെ അമ്പതിനടുത്ത് എംഎല്‍എമാരുടെ പിന്തുണ ഷിന്‍ഡെ നേടിക്കഴിഞ്ഞു.

നിയമസഭാ കക്ഷി നേതാവായി അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഷിന്‍ഡെ ഗവര്‍ണര്‍ക്കും ഡെപ്യൂട്ടി സ്പീക്കര്‍ക്കും കത്ത് നല്‍കിയിട്ടുണ്ട്. ശിവസേനയുടെ ഔദ്യോഗിക ചിഹ്നത്തിനായി ഷിന്‍ഡേ തെരഞ്ഞെടുപ്പ് കമ്മീഷനെയും ഇന്ന് സമീപിക്കും.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button