കേരളത്തില്‍ മണ്‍സൂണ്‍ എത്തിയിരിക്കുകയാണ്. ഒപ്പം മഴക്കാല രോഗങ്ങളും. മഴക്കാലത്ത് പിടിപെടാന്‍ സാധ്യതയുള്ള രോഗങ്ങളില്‍ നിന്ന് പ്രതിരോധ ശേഷി വീണ്ടെടുക്കാം. മഴക്കാലത്ത് ഭക്ഷണത്തിലാണ് ഏറ്റവുമധികം ശ്രദ്ധിക്കേണ്ടത്.
ക്യാരറ്റ്, തൈര്, പപ്പായ, ചീര, വെളുത്തുള്ളി, ഇഞ്ചി ഇവയൊക്കെ അടങ്ങുന്ന ഭക്ഷണം കഴിക്കുന്നത് രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും. കുട്ടികളും മുതിര്‍ന്നവരും ബീറ്റ് റൂട്ട് ജ്യൂസ് കഴിക്കുന്നത് നല്ലതാണ്. ധാരാളം വെളളം കുടിക്കാന്‍ ശ്രദ്ധിക്കുക. ശരീരത്തില്‍ ജലാംശം നിലനിര്‍ത്തുകയും, മാലിന്യം പുറന്തള്ളുകയും ചെയ്യുന്നതിനാല്‍ വെള്ളം നന്നായി കുടിക്കുക.
Read Also : രാഷ്ട്രപതി തെരഞ്ഞെടുപ്പ്: ജാർഖണ്ഡ് മുഖ്യമന്ത്രിയെ സന്ദർശിച്ച് ദ്രൗപതി മുർമു
സോപ്പും വെള്ളവും ഉപയോഗിച്ച് 15 മുതല്‍ 20 സെക്കന്‍ഡ് നേരം കൈ കഴുകി വൃത്തിയാക്കുക. സാധിക്കുമെങ്കില്‍ ചൂടുവെള്ളത്തില്‍ രണ്ട് നേരമെങ്കിലും കൈ കഴുകുന്നത് നല്ലതാണ്. വ്യക്തി ശുചിത്വം പാലിക്കുക. പുറത്തു നിന്ന് പാനീയങ്ങള്‍ വാങ്ങിക്കുടിക്കുന്നത് ഒഴിവാക്കുക.
തിളപ്പിച്ചാറ്റിയ വെളളം കുടിക്കുക. പഴകിയ ഭക്ഷണം ആവര്‍ത്തിച്ച് ചൂടാക്കി കഴിക്കരുത്. ആരോഗ്യകരമായ ഹോട്ട് സൂപ്പുകള്‍ കഴിക്കുക. ദിവസവും ഉപയോഗിക്കാറുള്ള മൊബൈല്‍ പൊടിപടലങ്ങള്‍ കളഞ്ഞ് വൃത്തിയായി കൊണ്ടു നടക്കുക. കാരണം ധാരാളം അണുക്കള്‍ അവയില്‍ ഉണ്ടാകാം.
Post Your Comments