മുംബൈ: വിവാദ മാദ്ധ്യമ പ്രവര്‍ത്തക ടീസ്ത സെതല്‍വാദ് അറസ്റ്റില്‍. മുംബൈയിലെ വസതിയില്‍ നിന്നും ഗുജറാത്ത് ഭീകരവിരുദ്ധ സേനയാണ് ഇവരെ അറസ്റ്റ് ചെയ്തതെന്നാണ് റിപ്പോര്‍ട്ട്. ഗോധ്രാനന്തര കലാപവുമായി ബന്ധപ്പെട്ട് കുപ്രചാരണങ്ങള്‍ നടത്തുകയും ഗൂഢോദ്ദേശ്യത്തോടെ സാക്കിയ ജഫ്രിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുകയും ചെയ്തതുമായി ബന്ധപ്പെട്ട കേസിലാണ് അറസ്റ്റ് എന്നാണ് വിവരം. ഗോധ്രാനന്തര കലാപവുമായി ബന്ധപ്പെട്ട ടീസ്ത ഗൂഢോദ്ദേശ്യത്തോടെ പ്രവര്‍ത്തിച്ചു എന്ന് സുപ്രീം കോടതി പരാമര്‍ശിച്ചിരുന്നു.
Read Also: കോൺഗ്രസ് മാർച്ച് സംഘർഷത്തിൽ: ദേശാഭിമാനി ഓഫീസിന് നേരെ കല്ലേറ്
ഗോധ്രാനന്തര കലാപത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പങ്കില്ലെന്ന വിധി കഴിഞ്ഞ ദിവസം സുപ്രീം കോടതി ശരിവെച്ചിരുന്നു. സാക്കിയ ജഫ്രി സമര്‍പ്പിച്ച ഹര്‍ജി തള്ളിക്കൊണ്ടായിരുന്നു കോടതി ഉത്തരവ്. കലാപവുമായി ബന്ധപ്പെട്ട് ടീസ്ത വലിയ തോതില്‍ വ്യാജപ്രചാരണങ്ങള്‍ നടത്തിയിരുന്നു. വ്യാജ വാര്‍ത്ത നല്‍കിയതുമായി ബന്ധപ്പെട്ട് ഇവര്‍ക്കെതിരെ നിരവധി ആരോപണങ്ങള്‍ നിലവിലുണ്ടായിരുന്നു.
2002ലെ ഗോധ്രാനന്തര കലാപത്തില്‍ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോദി ഉള്‍പ്പെടെ 64 പേര്‍ക്ക് പങ്കില്ലെന്ന് വ്യക്തമാക്കി പ്രത്യേക അന്വേഷണ സംഘം റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഇതിനെ ചോദ്യം ചെയ്തായിരുന്നു സാക്കിയ ജഫ്രി കോടതിയെ സമീപിച്ചത്.
Post Your Comments