
പ്രമേഹമുള്ളവര്‍ മധുരപാനീയങ്ങള്‍ ഒഴിവാക്കുന്നതാണ് കൂടുതല്‍ നല്ലത്. ഇവയില്‍ ഫ്രക്ടോസ് ധാരാളമുണ്ട്. ഇത് ഇന്‍സുലിന്‍ പ്രതിരോധവുമായി ബന്ധപ്പെട്ടിരിക്കുന്നു. പൊണ്ണത്തടി, വയറിലെ കൊഴുപ്പ്, ഫാറ്റി ലിവര്‍, ഹൃദ്രോഗം ഇവയ്ക്കും ഈ പാനീയങ്ങളുടെ ഉപയോഗം കാരണമാകും.
ടൈപ്പ് 2 പ്രമേഹം നിയന്ത്രിക്കാന്‍ മരുന്നിനോടൊപ്പം തന്നെ ജീവിതശൈലി, ഭക്ഷണം, ഫിറ്റ്‌നസ് ഇവയെല്ലാം ശ്രദ്ധിക്കേണ്ടതാണ്. പലപ്പോഴും ഭക്ഷണം പ്രശ്‌നക്കാരാകാറുണ്ട്. ആരോഗ്യകരമെന്നു തോന്നുന്ന പല ഭക്ഷണങ്ങളും രക്തത്തിലെ പഞ്ചസാരയുടെ അളവിനെ ബാധിക്കും. വയറില്‍ കൊഴുപ്പ് അധികം അടിഞ്ഞു കൂടാന്‍ കാരണമാകും. ഒപ്പം ശരീരഭാരവും വ്യത്യാസപ്പെടും. പ്രമേഹമുള്ളവര്‍ ഒഴിവാക്കേണ്ട പ്രധാനപ്പെട്ട മൂന്ന് ഭക്ഷണങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം….
Read Also : പ്രഭാത സവാരിക്കിടെ വൈദ്യുതി കമ്പിയില്‍ നിന്ന് ഷോക്കേറ്റ് വയോധികയ്ക്ക് ദാരുണാന്ത്യം
പീനട്ട് ബട്ടര്‍, ക്രീം, സ്‌പ്രെഡ് ഇവയിലെല്ലാമുള്ള ട്രാന്‍സ്ഫാറ്റുകള്‍ ആരോഗ്യത്തിനു ദോഷകരമാണ്. ഇവ ഇന്‍ഫ്‌ലമേഷന്‍ കൂട്ടുകയും ഇന്‍സുലിന്‍ പ്രതിരോധം, കുടവയര്‍ ഇവയ്ക്കു കാരണമാകുകയും ചെയ്യും.
വൈറ്റ് ബ്രഡില്‍ കാര്‍ബോഹൈഡ്രേറ്റ് ധാരാളമുണ്ട്. എന്നാല്‍, നാരുകള്‍ വളരെ കുറവും ആണ്. വൈറ്റ് ബ്രഡും ഇതുപോലെ റിഫൈന്‍ഡ് ധാന്യപ്പൊടികള്‍ കൊണ്ടുണ്ടാക്കിയ ഭക്ഷണവും ടൈപ്പ് 1, ടൈപ്പ് 2 പ്രമേഹം ഉള്ളവരില്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടും. പകരം മുഴു ധാന്യങ്ങള്‍ കൊണ്ടുള്ള ബ്രഡ് തിരഞ്ഞെടുക്കാം.
Post Your Comments