തിരുവനന്തപുരം: വൈദ്യുതിനിരക്ക് വര്‍ദ്ധനയെ കുറിച്ചുള്ള പ്രഖ്യാപനം വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ അദ്ധ്യക്ഷൻ പ്രേമൻ ദിൻരാജ് ഇന്ന് നടത്തും. യൂണിറ്റിന് ശരാശരി 60 പൈസവരെ കൂടാൻ ആണ് സാധ്യത. 92 പൈസ കൂട്ടണമെന്നാണ് വൈദ്യുതി ബോര്‍ഡിന്റെ ആവശ്യം.
ഇന്ന് ഉച്ചയ്ക്ക് നടത്തുന്ന വാർത്താസമ്മേളനത്തിലാണ് പ്രഖ്യാപനം. അഞ്ചുവർഷത്തേക്ക് ഒരുമിച്ച് നിരക്ക് കൂട്ടണമെന്നാണ് ബോർഡ് ആവശ്യപ്പെട്ടത്. എന്നാൽ, 2022-23-ലെ നിരക്ക് വര്‍ദ്ധന മാത്രമേ കമ്മീഷൻ തീരുമാനിച്ചിട്ടുള്ളൂ എന്നാണ് വിവരം.
ഭൂരിഭാഗം ഉപയോക്താക്കളും താഴ്ന്ന സ്ലാബുകളിലുള്ളവരാണ്. ഇവരിൽ അമിതഭാരം അടിച്ചേൽപ്പിക്കരുതെന്ന് സർക്കാർ, കമ്മീഷന് നിർദ്ദേശം നൽകിയിരുന്നു. അതിനാൽ, ഈ വിഭാഗങ്ങളിൽ വലിയ വര്‍ദ്ധനയ്ക്കു സാധ്യതയില്ല.
Post Your Comments