വാഷിങ്ടണ്‍: അമേരിക്കയില്‍ ചരിത്രം തിരുത്തി കുറിച്ച് പ്രസിഡന്റ് ജോ ബൈഡന്‍ തോക്കുനിയന്ത്രണ ബില്ലില്‍ ഒപ്പുവെച്ചു. ഇതോടെ തോക്കു നിയന്ത്രണ ബില്‍ അമേരിക്കയില്‍ നിയമമായി. യുഎസില്‍ തുടര്‍ക്കഥയാകുന്ന കൂട്ടവെടിവെയ്പ്പുകള്‍ക്ക് അന്ത്യം കുറിക്കുക എന്ന ലക്ഷ്യത്തോടെയാണ് പതിറ്റാണ്ടുകള്‍ക്ക് ശേഷമുള്ള നിയമ നിര്‍മ്മാണം.
Read Also: വിവാഹ വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ചു: യുവാവ് അറസ്റ്റിൽ
”ജീവനുകള്‍ രക്ഷിക്കപ്പെടും” ബില്ലില്‍ ഒപ്പുവെച്ച ബൈഡന്‍ വൈറ്റ് ഹൗസില്‍ നിന്ന് പ്രതികരിച്ചു. കൂട്ടവെടിവെയ്പ്പില്‍ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെ ഉദ്ധരിച്ചായിരുന്നു ബൈഡന്റെ പരാമര്‍ശം. ”എന്തെങ്കിലുമൊന്ന് ചെയ്യാന്‍ അവര്‍ നിരന്തരമായി ആവശ്യപ്പെട്ടിരുന്നു, ഇപ്പോള്‍ ഞങ്ങളിതാ ചെയ്തിരിക്കുന്നു” ബൈഡന്‍ പറഞ്ഞു.
കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു തോക്കുനിയന്ത്രണ ബില്‍ യുഎസ് സെനറ്റ് പാസാക്കിയത്. തുടര്‍ന്ന് സഭ ബില്ലിന് അന്തിമ അംഗീകാരം നല്‍കി. 193ന് എതിരെ 234 വോട്ടുകള്‍ക്കാണ് ജനപ്രതിനിധി സഭയില്‍ ബില്‍ പാസായത്.
ഇനിമുതല്‍ 21 വയസിന് താഴെയുള്ളവര്‍ക്ക് തോക്ക് കൈവശപ്പെടുത്തുന്നതിന് കര്‍ശന നിയന്ത്രണമുണ്ടാകും. തോക്ക് അനുവദിക്കുന്നതിന് മുമ്പ് അപേക്ഷകരുടെ പശ്ചാത്തലം വിശദമായി പരിശോധിക്കും.
ടെക്സാസില്‍ ഏതാനും നാളുകള്‍ക്ക് മുമ്പ് നടന്ന കൂട്ടവെടിവെയ്പ്പിന് പിന്നാലെയാണ് യുഎസിലെ തോക്കുനിയമങ്ങള്‍ക്കെതിരെ അതിശക്തമായ പ്രതിഷേധം ഉയര്‍ന്നത്. സ്‌കൂളില്‍ നടന്ന വെടിവെയ്പ്പില്‍ കുട്ടികള്‍ ഉള്‍പ്പെടെ 19 പേര്‍ കൊല്ലപ്പെട്ടിരുന്നു.
Post Your Comments