Latest NewsNewsIndia

രാഹുല്‍ ഗാന്ധിയെ ഇ.ഡി ചോദ്യം ചെയ്യുന്നതിനെതിരെ കോണ്‍ഗ്രസിന്റെ സത്യാഗ്രഹം : പരിഹാസവുമായി അമിത് ഷാ

മോദിയും ഗോധ്ര കലാപക്കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിനായി ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരായിട്ടുണ്ട്, അന്ന് ഒരു പ്രതിഷേധവും ഉണ്ടായിരുന്നില്ല

 

ന്യൂഡല്‍ഹി : രാഹുല്‍ ഗാന്ധിയെ ഇഡി ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുന്ന സമയത്ത് ധര്‍ണ്ണയും സത്യാഗ്രഹവും നടത്തി പ്രതിഷേധിക്കുന്ന പാര്‍ട്ടി നേതൃത്വത്തെ പരിഹസിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ നരേന്ദ്ര മോദിയും ഗോധ്ര കലാപക്കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിനായി ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരായിട്ടുണ്ട്. അന്ന് ബിജെപി ഇത്തരത്തിലുള്ള നാടകമോ ധര്‍ണ്ണയോ നടത്തിയിട്ടില്ലെന്നും അമിത് ഷാ പറഞ്ഞു.

Read Also: ബിയര്‍ കഴിക്കുന്നത് ആരോഗ്യത്തിന് നല്ലത്: പുതിയ പഠന റിപ്പോർട്ട് പുറത്ത്

‘ഒരു ജനാധിപത്യത്തില്‍, ഭരണഘടനയെ എല്ലാ വ്യക്തികളും എങ്ങനെ ബഹുമാനിക്കണം എന്ന ഉത്തമ ഉദാഹരണമാണ് പ്രധാനമന്ത്രി. ഒരിക്കല്‍ മോദിജിയെയും അന്വേഷണത്തിന്റെ ഭാഗമായി ചോദ്യം ചെയ്തിരുന്നു. എന്നാല്‍ അന്ന് ആരും പ്രതിഷേധിച്ചുകൊണ്ട് ജനങ്ങളെ ബുദ്ധിമുട്ടിച്ചില്ല. രാജ്യത്തുടനീളമുള്ള പ്രവര്‍ത്തകര്‍ മോദിക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചുകൊണ്ട് പ്രകടനം നടത്തിയില്ല. എല്ലാ സംസ്ഥാനങ്ങളില്‍ നിന്നും എംപിമാരും എംഎല്‍എമാരും മുഖ്യമന്ത്രിമാരുമെത്തി പ്രതിഷേധം നടത്താനും ആരും ആവശ്യപ്പെട്ടിരുന്നില്ല’, അമിത് ഷാ പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button