മതേതരം ആവുക എന്നാൽ ഹിന്ദു വിരുദ്ധനാവുക എന്നതാണ് ഇപ്പോഴത്തേ നാട്ടു നടപ്പെന്ന് രൂക്ഷമായ പ്രതികരണവുമായി എഴുത്തുകാരൻ കെ പി സുകുമാരൻ. മഹാരാഷ്ട്രയിൽ മതേതറ ആകാൻ പോയ ശിവസേന ചെന്ന് കയറിയത് കോൺഗ്രസിന്റെയും എൻ സി പിയുടേയും അടുത്തായിരുന്നു എന്നദ്ദേഹം പരിഹസിക്കുന്നു. ഏകനാഥ് ഷിൻഡേ എന്ന വിമത നേതാവിന് ശിവസേന എന്ന പാർട്ടിയെ ഇത്ര എളുപ്പത്തിൽ പിടിച്ചടക്കാൻ കഴിഞ്ഞത് ഉദ്ദവിന്റെ ഹിന്ദു വിരുദ്ധതയാണ് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
കെപി സുകുമാരന്റെ പോസ്റ്റിന്റെ പൂർണ്ണ രൂപം:
കോൺഗ്രസ്സിന്റെയും NCP യുടെയും ഒപ്പം കൂടി ഏറ്റവും വലിയ മതേതറ ആയതാണ് ഉദ്ധവ് താക്കറേയ്ക്ക് വിനയായത്. മതേതറയാവുക എന്ന് വെച്ചാൽ ഹിന്ദു വിരുദ്ധനാവുക എന്നാണർത്ഥം. ഏകനാഥ് ഷിൻഡേ എന്ന വിമത നേതാവിന് ശിവസേന എന്ന പാർട്ടിയെ ഇത്ര എളുപ്പത്തിൽ പിടിച്ചടക്കാൻ കഴിഞ്ഞത് ഉദ്ദവിന്റെ ഹിന്ദു വിരുദ്ധതയാണ്. ഇതോടുകൂടി മഹരാഷ്ട്ര രാഷ്ട്രീയത്തിൽ താക്കറെ കുടുംബം ഒന്നുമല്ലാതാകാനാണ് പോകുന്നത്.
ഇവിടെ നമ്മൾ മനസ്സിലാക്കേണ്ടത് ബി.ജെ.പി.യോ ശിവസേനയോ മുസ്ലീം വിരുദ്ധ പാർട്ടികൾ അല്ല.
അതേ സമയം മതേതരപാർട്ടികൾ എന്ന് പറയുന്ന പാർട്ടികൾ മുസ്ലീം പ്രീണന പാർട്ടികളാണ്. ആ പ്രീണനം ആണ് മതേതരരെ ഹിന്ദുവിരുദ്ധരും മതേതറകളും ആക്കുന്നത്. ബി.ജെ.പി.യും ശിവസേനയും മുസ്ലീം പ്രീണനം നടത്തുന്നില്ല എന്ന് മാത്രമേയുള്ളൂ. അതിനർത്ഥം ആ പാർട്ടികൾ മുസ്ലീം വിരുദ്ധ പാർട്ടികൾ എന്നല്ല. അതുകൊണ്ട് ഒരു മതത്തെയും പ്രീണിപ്പിക്കാത്ത ബി.ജെ.പി.യാണ് യഥാർത്ഥ മതേതര പാർട്ടി. എന്നാൽ ഉദ്ദവ് താക്കറെ ശിവസേനയെ മതേതറ പാർട്ടിയാക്കി. അതിന്റെ ഫലമാണ് ശിവസേനയിൽ രൂപപ്പെട്ട പ്രതിസന്ധിയും ഉദ്ദവിന് രാജി വെച്ചു പോകേണ്ട അവസ്ഥയും ഉണ്ടാക്കിയത്.
മുസ്ലീം പ്രീണനം നടത്തുന്ന എല്ലാ മതേതറ പാർട്ടികൾക്കും ഇന്ത്യയിൽ ഈ ഗതിയാണ് വരാൻ പോകുന്നത്. ബി.ജെ.പി.യുടെ യഥാർത്ഥ മതേതരത്വമാണ് ഇന്ത്യയിൽ വിജയിച്ചു കൊണ്ടിരിക്കുന്നത്. മാത്രമല്ല വി.പി.സിങ്ങ് കൊണ്ടുവന്ന മണ്ഡൽ കമ്മീഷൻ നിമിത്തം ഇന്ത്യയിൽ ശക്തി പ്രാപിച്ച ജാതിരാഷ്ട്രീയത്തെയും ബി.ജെ.പി. തകർത്ത് തരിപ്പണമാക്കി. ബി.ജെ.പി.ഭരണത്തിൽ എല്ലാ പൗരന്മാരും ദേശീയമായി ഒന്നിക്കുന്ന കാഴ്ചയാണ് കാണാൻ കഴിയുന്നത്. മുസ്ലീങ്ങൾക്ക് ബി.ജെ.പി. ഭരണത്തിൽ ഒരു പക്ഷഭേദവും അവഗണനയും നേരിടേണ്ടി വരുന്നില്ല.
മതേതറകളിൽ നിന്ന് കിട്ടുന്ന ലാളനയും താലോലിക്കലും കിട്ടുന്നില്ല എന്നേയുള്ളൂ. അത് മുസ്ലീങ്ങൾ സഹിച്ചാൽ മറ്റ് മതക്കാരോടൊപ്പം സമനിലയിൽ ഇന്ത്യൻ പൗരന്മാരായി മുസ്ലീങ്ങൾക്കും സമാധാനപരമായി ജീവിയ്ക്കാവുന്നതേയുള്ളൂ.
Post Your Comments