ഡെന്മാര്ക്ക്: കോവിഡാനന്തര പ്രശ്നങ്ങള്‍ ലോകത്ത് 46 ശതമാനം കുട്ടികളെ ബാധിച്ചെന്ന് റിപ്പോര്‍ട്ട്. ആരോഗ്യ ആനുകാലിക പ്രസിദ്ധീകരണമായ ലാന്‍സെറ്റിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഡെന്മാര്ക്കില് പതിനാലു വയസ്സുവരെയുള്ള കുട്ടികളിലാണ് പഠനം നടത്തിയത്. കുട്ടികളിലും ശിശുക്കളിലും ഒന്നിച്ച് നടത്തിയ വലിയ പഠനമായിരുന്നു ഇത്.
Read Also: ‘സമ്മത പ്രകാരമുള്ള ബന്ധം ബലാത്സംഗമാക്കുന്നതില്‍ ജാഗ്രത വേണം’: വിജയ് ബാബു കേസില്‍ ഹൈക്കോടതി
ലോകാരോഗ്യ സംഘടനയുടെ നിര്‍വചനത്തില്‍ പറയുന്ന 23 കോവിഡാനന്തര ലക്ഷണങ്ങള്‍ കുട്ടികളില്‍ പ്രകടമാണോയെന്നാണ് സര്‍വേയില്‍ അന്വേഷിച്ചത്. കൊറോണ ബാധിക്കുകയും എന്നാല്‍ പകര്‍ന്നതായി റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത കുട്ടികളുടെ സാമ്പിളുകളിലും 0-14 വയസു വരെയുള്ള ഡെന്മാര്ക്ക് സ്വദേശികളുമായ കുട്ടികളിലുമാണ് ഗവേഷണം നടന്നത്.
രണ്ട് മാസത്തിലധികം നീണ്ടുനില്‍ക്കുന്ന ലക്ഷണങ്ങളാണ് കോവിഡാനന്തര ലക്ഷണങ്ങള്‍. ഇവ കുട്ടികളില്‍ പ്രകടമാകുന്നുണ്ടോയെന്നാണ് ഗവേഷകര്‍ പഠനം നടത്തിയത്. 0-3 പ്രായക്കാരില്‍ 40 ശതമാനം പേര്‍ക്കും 4-11 പ്രായക്കാരില്‍ 38 ശതമാനവും 12-14 പ്രായക്കാരില്‍ 46 ശതമാനവും കോവിഡാനന്തര അണുബാധ റിപ്പോര്‍ട്ട് ചെയ്തു. ശിശുക്കളിലും കുട്ടികളിലും കോവിഡിനു ശേഷമുള്ള ലക്ഷണങ്ങളുടെ വ്യാപ്തിയറിയുക എന്നതാണ് ലക്ഷ്യമെന്ന് കോപന്‍ഹെഗന്‍ യൂണിവേഴ്സിറ്റി ആശുപത്രി അധികൃതര്‍ അറിയിച്ചു.
0-3 പ്രായക്കാരില്‍ വയറുവേദന, ചൊറിച്ചില്‍, മനസികാവസ്ഥയിലുള്ള മാറ്റം തുടങ്ങിയവയാണ് പൊതുവായി റിപ്പോര്‍ട്ട് ചെയ്തത്. 4-11 പ്രായക്കാരില്‍ മാനസിക നിലയിലെ മാറ്റം, ഏകാഗ്രത കുറവ്, ചൊറിച്ചില്‍ തുടങ്ങിയവയും 12-14 പ്രായക്കാരില്‍ ക്ഷീണം, ഏകാഗ്രത കുറവ് എന്നിവയുമാണ് സാധാരണയായി കണ്ടുവരുന്നതെന്ന് റിപ്പോര്‍ട്ടില്‍ വിശദമാക്കുന്നു.
Post Your Comments