Latest NewsNewsInternational

സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ വ്യാപകമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

അതിതീവ്ര മഴയ്ക്ക് സാദ്ധ്യത: വിവിധ ജില്ലകള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ വ്യാപകമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ വിവിധ ജില്ലകളില്‍ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. വ്യാഴാഴ്ച മുതല്‍ തിങ്കളാഴ്ച വരെ സംസ്ഥാനത്ത് മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്.

Read Also: വയോധികയെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് വീഴ്ത്തി സ്വർണ്ണമാല കവർന്നു

ശക്തമായ മഴയുടെ സാഹചര്യത്തില്‍ ഇന്ന് മൂന്ന് ജില്ലകളില്‍ വ്യാഴാഴ്ച യെല്ലേ അലര്‍ട്ട് ആണ്. കാസര്‍ഗോഡ്, കണ്ണൂര്‍, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലര്‍ട്ടുള്ളത്. വെള്ളിയാഴ്ചയോടെ സംസ്ഥാനത്ത് മഴ കനക്കും. അതിതീവ്ര മഴയ്ക്ക് സാദ്ധ്യതയുള്ളതിനാല്‍ വെള്ളിയാഴ്ച കാസര്‍ഗോഡ് മുതല്‍ ആലപ്പുഴ വരെ യെല്ലോ അലര്‍ട്ട് ആണ്.

ശനിയാഴ്ചയും സംസ്ഥാനത്ത് മഴ മുന്നറിയിപ്പുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട എന്നീ മൂന്ന് ജില്ലകള്‍ ഒഴികെ ബാക്കിയെല്ലാ ജില്ലകളിലും യെല്ലോ അലര്‍ട്ട് ആണ്. ഞായറാഴ്ച കാസര്‍ഗോഡ്, കണ്ണൂര്‍, എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, എന്നീ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് ഏര്‍പ്പെടുത്തിയിട്ടുണ്ട്.

തിങ്കളാഴ്ചയോടെ മഴയുടെ ശക്തി കുറയും. തിങ്കളാഴ്ച വടക്കന്‍ കേരളത്തില്‍ ശക്തമായ മഴ ലഭിക്കും.

ശക്തമായ മഴയ്ക്ക് പുറമേ കാറ്റിനും സാദ്ധ്യതയുണ്ട്. ഈ സാഹചര്യത്തില്‍, ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button