CricketLatest NewsNewsSports

ന്യൂസിലന്‍ഡ്-ഇംഗ്ലണ്ട് അവസാന ടെസ്റ്റ് മത്സരം ഇന്ന്: വില്യംസണ്‍ തിരിച്ചെത്തും

മാഞ്ചസ്റ്റർ: ന്യൂസിലന്‍ഡിനെതിരായ അവസാന ടെസ്റ്റ് മത്സരത്തിന് ഇംഗ്ലണ്ട് ഇന്നിറങ്ങും. അവസാന ടെസ്റ്റ് കൈയ്യടക്കി പരമ്പര തൂത്തുവാരുകയെന്ന ലക്ഷ്യത്തോടെയാണ് ഇംഗ്ലണ്ട് ഇറങ്ങുന്നത്. അതേസമയം, ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ്‍ ഇന്ന് ന്യൂസിലന്‍ഡിനെ നയിക്കാനുണ്ടാവും. കൊവിഡ് പോസിറ്റീവായിരുന്ന വില്യംസണ്‍ ഇല്ലാതെയാണ് രണ്ടാം ടെസ്റ്റില്‍ കിവീസ് ഇറങ്ങിയിരുന്നത്. പരിക്കേറ്റ സൂപ്പർ പേസർ ജെയിംസ് ആന്‍ഡേഴ്‌സണില്ലാതെയാണ് ഇംഗ്ലണ്ട് ഇറങ്ങുക. ജാമി ഒവേര്‍ട്ടന്‍ ആന്‍ഡേഴ്‌സന് പകരം അരങ്ങേറ്റം കുറിക്കും.

മൂന്ന് മത്സരങ്ങളുള്ള ടെസ്റ്റിലെ ആദ്യ രണ്ട് കളിയും ജയിച്ച ഇംഗ്ലണ്ട് പരമ്പര സ്വന്തമാക്കിക്കഴിഞ്ഞു. 28കാരനായ ജെയ്മീ ഓവര്‍ട്ടന്‍ കൗണ്ടി ചാമ്പ്യന്‍ഷിപ്പില്‍ സറേയ്ക്കായി മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. അഞ്ച് മത്സരങ്ങളില്‍ 21.61 ശരാശരിയില്‍ 21 വിക്കറ്റ് താരം വീഴ്ത്തി. ഇംഗ്ലീഷ് പേസര്‍ ക്രെയ്ഗ് ഓവര്‍ട്ടന്റെ ഇരട്ട സഹോദരനാണ് ജെയ്മീ ഓവര്‍ട്ടന്‍. ഇംഗ്ലണ്ടിനെ ടെസ്റ്റ് ക്രിക്കറ്റില്‍ പ്രതിനിധീകരിക്കുന്ന ആദ്യ ഇരട്ട സഹോദരങ്ങളാവും ഇതോടെ ഇരുവരും.

Read Also:- ദഹനസംബന്ധമായ പ്രശ്നങ്ങൾ തടയാൻ ഈ മൂന്ന് കാര്യങ്ങൾ ശ്രദ്ധിക്കാം!

അതേസമയം, ഇന്നത്തെ മത്സരത്തില്‍ ക്രെയ്ഗ് ഓവര്‍ട്ടന്‍ പ്ലേയിംഗ് ഇലവനിലുണ്ടാവില്ലെന്നാണ് റിപ്പോർട്ട്. രോഗബാധിതനായ ഇംഗ്ലണ്ട് നായകന്‍ ബെന്‍ സ്റ്റോക്‌സ് കഴിഞ്ഞ ദിവസം പരിശീലന സെഷനില്‍ പങ്കെടുത്തില്ല. സ്റ്റോക്‌സിന്റെ കൊവിഡ് ഫലം നെഗറ്റീവാണെന്ന് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചു. കഴിഞ്ഞ ടെസ്റ്റില്‍ 70 പന്തില്‍ 75 റണ്‍സെടുത്ത സ്റ്റോക്‌സിന്റെ ഇന്നിംഗ്സ് ഇംഗ്ലണ്ടിന്റെ ജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button