Latest NewsIndia

ഉദ്ധവിന് തിരിച്ചടിയായി 3 എംഎൽഎമാർ കൂടി കുടുംബസമേതം ഗുവാഹത്തിയിൽ

മുംബൈ: ഉദ്ധവ് താക്കറെയ്ക്കും പവാറിനും തിരിച്ചടി നൽകി മൂന്ന് എംഎൽഎമാർ കൂടി ഷിൻഡെയ്‌ക്കൊപ്പം. കുടുംബാംഗങ്ങളോടൊപ്പമാണ് മൂന്ന് എംഎൽഎമാർ കൂടി ഗുവാഹത്തിയിൽ എത്തിയിരിക്കുന്നത്. കനത്ത സുരക്ഷയും ഇവർക്ക് നൽകിയിട്ടുണ്ട്. ഗുവാഹത്തിയിലെ റാഡിസൺ ബ്ലൂ ഹോട്ടലിലാണ് ഇവരുള്ളത്. നിലവിൽ ഷിൻഡെ ക്യാമ്പിൽ 33 എംഎൽഎമാരുണ്ടെന്നാണ് സൂചന (ശിവസേനയ്ക്ക് ആകെ 55 എംഎൽഎമാരാണ്).

കൂറുമാറ്റ നിരോധന നിയമം ഒഴിവാകണമെങ്കിൽ നാല് എംഎൽഎമാരുടെ പിന്തുണ കൂടി ഷിൻഡെയ്ക്ക് വേണം. ഷിൻഡെയ്ക്കൊപ്പം അഞ്ച് സ്വതന്ത്ര എംഎൽഎമാർ കൂടിയുണ്ട്. ‘ഒരു ശിവസൈനികൻ തന്നെ മുഖ്യമന്ത്രിയാകുമെങ്കിൽ സ്ഥാനമൊഴിയാ’മെന്ന വികാരനിർഭരമായ ഉദ്ധവിന്റെ പ്രസംഗവും വസതി ഒഴിയലുമടക്കമുള്ള സമ്മർദ്ദതന്ത്രങ്ങൾ ഫലിക്കുന്നില്ലെന്ന് വേണം കരുതാൻ. ഇന്നലെ രാത്രി ശിവസേനയിലെ വിമതരെല്ലാം ചേർന്ന് ഏകനാഥ് ഷിൻഡെയെ നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുത്തുവെന്ന് കാട്ടി ഗവർണർക്ക് വിമതർ കത്ത് നൽകി. ഇത് പാസാക്കുകയും ചെയ്തതോടെ പവാർ, ഉദ്ധവ് പക്ഷത്തിന് കനത്ത തിരിച്ചടിയാണ്.

അതേസമയം, ഇന്ന് ശിവസേനയും എൻസിപിയും തുടർച്ചയായി സ്ഥിതി വിലയിരുത്താൻ യോഗങ്ങൾ വിളിച്ചിരിക്കുകയാണ്. രാവിലെ 11 മണിക്ക് ‘മാതോശ്രീ’യിലാണ് ശിവസേന നേതാക്കളുടെ യോഗം നടക്കുക. രാവിലെ 11.30-യ്ക്ക് ദില്ലിയിൽ വൈ ബി ചവാൻ സെന്‍ററിൽ എൻസിപി അധ്യക്ഷൻ ശരദ് പവാറും നേതൃയോഗം വിളിച്ചിട്ടുണ്ട്. രാവിലെ 10 മണിക്ക് ഗുവാഹത്തിയിലെ ഹോട്ടലിൽ വിമത എംഎൽഎമാരും യോഗം ചേരും.

shortlink

Related Articles

Post Your Comments

Related Articles


Back to top button