NattuvarthaLatest NewsNewsIndia

മരുമകളെ ബലാത്സംഗം ചെയ്‌ത അറുപതുകാരൻ മകനെ വെട്ടിക്കൊന്നു

മകന്‍ കാശിരാജിനെയാണ് തമിഴളഗന്‍ കൊലപ്പെടുത്തിയത്

ചെന്നൈ: മരുമകളെ പീഡിപ്പിച്ച കേസില്‍ വിചാരണയ്ക്കായി കോടതിയില്‍ എത്തിയ അറുപതുകാരന്‍ മകനെ വെട്ടിക്കൊലപ്പെടുത്തി. മകന്‍ കാശിരാജിനെയാണ് തമിഴളഗന്‍ കൊലപ്പെടുത്തിയത്.

തൂത്തുക്കുടി മഹിളാ കോടതിക്ക് സമീപമാണ് സംഭവം. കാശിരാജന്റെ ഭാര്യ മഹാലക്ഷ്മിയെ തമിഴളഗന്‍ ബലാത്സംഗം ചെയ്തതിന് പിന്നാലെ യുവതി വിഷം കഴിച്ച്‌ ആത്മഹത്യ ചെയ്തിരുന്നു. ഇതിന്റെ വിചാരണയ്ക്കാണ് പിതാവ് മറ്റൊരു മകനും അനന്തരവനുമൊപ്പം കോടതിയില്‍ എത്തിയത്.

Read Also : എന്‍ഡിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥി ദ്രൗപതി മുര്‍മുവിനെ തള്ളി സിപിഎം

കോടതി സമുച്ചയത്തിന് അരികെ അരിവാളുമായി കാത്തുനിന്ന കാശിരാജന്‍ പിതാവിനെയും സഹോദരനെയും ബന്ധുവിനെയും ആക്രമിക്കുകയായിരുന്നു. അതിനിടെ കാശിരാജന്റെ കൈയില്‍ നിന്ന് അരിവാള്‍ പിടിച്ചെടുത്ത തമിഴളഗന്‍ കാശിരാജിനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.

അക്രമത്തില്‍ പരിക്കേറ്റ തമിഴളഗന്‍, മകന്‍ കടല്‍രാജ, അനന്തരവന്‍ കാശിദുരൈ എന്നിവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കാശിരാജന്റെ പോസ്റ്റ്മോര്‍ട്ടം ഇന്ന് തൂത്തുക്കുടി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നടക്കും. നേരത്തെ പലതവണ തമിഴളഗനെ വധിക്കാന്‍ ശ്രമിച്ചിരുന്നതായി പൊലീസ് പറഞ്ഞു. തമിഴളകന്റെ അറസ്റ്റ് രേഖപ്പെടുത്തിയതായി പൊലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button