Latest NewsIndiaNewsBusiness

ഐസിഐസിഐ ബാങ്ക്: ഫിക്സഡ് ഡെപ്പോസിറ്റ് നിരക്ക് വീണ്ടും ഉയർത്തി

2 കോടി രൂപയിൽ താഴെയുള്ള തിരഞ്ഞെടുത്ത കാലയളവിലെ നിക്ഷേപങ്ങളുടെ നിരക്കാണ് ഉയർത്തിയത്

ഫിക്സഡ് ഡെപ്പോസിറ്റ് നിരക്കുകളിൽ വീണ്ടും വർദ്ധനവ് വരുത്തി ഐസിഐസിഐ ബാങ്ക്. 6 ദിവസത്തിനിടയിൽ രണ്ടാം തവണയാണ് ഫിക്സഡ് ഡെപ്പോസിറ്റ് നിരക്കുകൾ ഉയർത്തിയത്. പുതുക്കിയ നിരക്കുകൾ 2022 ജൂൺ 22 മുതൽ പ്രാബല്യത്തിലായി.

2 കോടി രൂപയിൽ താഴെയുള്ള തിരഞ്ഞെടുത്ത കാലയളവിലെ നിക്ഷേപങ്ങളുടെ നിരക്കാണ് ഉയർത്തിയത്. ഇത്തവണ 5 ബേസിസ് പോയിന്റാണ് വർദ്ധനവ് രേഖപ്പെടുത്തിയത്. കൂടാതെ, 2.75 ശതമാനം മുതൽ 5.75 ശതമാനം വരെയുള്ള നിരക്കുകളാണ് പുതുക്കിയത്. 186 ദിവസം മുതൽ ഒരു വർഷത്തിൽ താഴെയുള്ള ഡെപ്പോസിറ്റുകൾക്ക് ഇനി മുതൽ 4.65 ശതമാനം പലിശ ലഭിക്കും.

Also Read: 900 പൈലറ്റുമാരെ നിയമിക്കാനുള്ള നടപടികൾ ആവിഷ്‌ക്കരിക്കും: ഖത്തർ എയർവേയ്‌സ്

shortlink

Related Articles

Post Your Comments

Related Articles


Back to top button