ഡല്‍ഹി: ലോകത്താകമാനം മങ്കിപോക്സ് പടര്‍ന്ന് പിടിക്കുന്നതായി ലോകാരോഗ്യ സംഘടന. 42 രാജ്യങ്ങളിലായി 2103 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചതില്‍ കൂടുതലും പുരുഷന്മാരാണ്. 89 ശതമാനം കേസുകളും സ്ഥിരീകരിച്ചത് മെയ് മാസത്തിലാണ്.
Read Also: സുരേഷ്‌ഗോപിക്കും ബിജെപി നേതൃത്വത്തിനുമെതിരെ സിപിഎം, ജിഹാദി ഫ്രാക്ഷന്റെ വ്യാജപ്രചരണം’
അതേസമയം, ഏറ്റവും കൂടുതല്‍ രോഗം സ്ഥിരീകരിച്ചത് യൂറോപ്യന്‍ രാജ്യങ്ങളിലാണ്. കഴിഞ്ഞ 5 മാസം കൊണ്ടാണ് അപൂര്‍വമായി കണ്ടിരുന്ന രോഗം കൂടുതല്‍ പേരിലേക്ക് വ്യാപിച്ചത്.രോഗബാധിതരില്‍ 84 ശതമാനം പേര് യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ളവരും , 12 ശതമാനം അമേരിക്കയില്‍ നിന്നും, 3 ശതമാനം ആഫ്രിക്കയില്‍ നിന്നുമാണ്. ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ പ്രകാരം രോഗം സ്ഥിരീകരിച്ചതില്‍ 99 ശതമാനവും പുരുഷന്മാരാണ്.
മൃഗങ്ങളില്‍ നിന്നുള്ള വൈറസിലൂടെ മനുഷ്യരിലേക്ക് പടരുന്ന രോഗമാണ് മങ്കിപോക്സ്. ആദ്യം കുരങ്ങുകളിലാണ് രോഗം സ്ഥിരീകരിച്ചത്. പ്രധാനമായും രോഗം കണ്ടിരുന്നത് മധ്യ, പടിഞ്ഞാറന്‍ ആഫ്രിക്കയിലാണ്. അതേസമയം മനുഷ്യരില്‍ ആദ്യമായി രോഗം സ്ഥിരീകരിച്ചത് ഒമ്പതു വയസുകാരനായ ആണ്‍കുട്ടിയിലാണ്. കുരങ്ങിന് പുറമെ അണ്ണാന്‍, എലികള്‍ എന്നിവയിലും വൈറസ് ബാധയുടെ തെളിവുകള്‍ കണ്ടെത്തിയിട്ടുണ്ട്.
രോഗം ബാധിച്ച വ്യക്തിയുടെ ശ്വാസകോശ സ്രവങ്ങളുമായുള്ള അടുത്ത സമ്പര്‍ക്കത്തിലൂടെ മനുഷ്യരില്‍ രോഗം പടരും. അതേസമയം, വനമേഖലയിലോ സമീപത്തോ താമസിക്കുന്ന ആളുകള്‍ക്ക് രോഗബാധിതരായ മൃഗങ്ങളുമായി സമ്പര്‍ക്കമുണ്ടായാല്‍ രോഗം പടരാനുള്ള സാധ്യത കൂടുതലാണ് .
വൈറസ് ബാധിച്ചാല്‍ 13 ദിവസത്തിനുള്ളില്‍ ദേഹത്ത് കുമിളകള്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങുന്നു. പനി, തീവ്രമായ തലവേദന, കഴലവീക്കം, നടുവേദന, പേശിവേദന, ഊര്‍ജക്കുറവ് എന്നിവ പ്രാരംഭ ലക്ഷണങ്ങളാണ് .
Post Your Comments