![](/wp-content/uploads/2022/06/whatsapp-image-2022-06-21-at-5.32.44-pm.jpeg)
അപൂർവ്വയിനത്തിൽ പെട്ട ഒരു കിലോ അസം തേയില ഒരു ലക്ഷം രൂപയ്ക്ക് വിറ്റഴിഞ്ഞു. അസമിലെ ഗോലാഘട്ട് ജില്ലയിലെ അപൂർവ്വയിനം തേയിലയാണ് പഭോജൻ ഗോൾഡ്. പ്രമുഖ തേയില ബ്രാൻഡായ ഇസാഹ് ടീയാണ് റെക്കോർഡ് വിലയ്ക്ക് പഭോജൻ ഗോൾഡ് സ്വന്തമാക്കിയത്. ജോർഹട്ടിലെ ലേല കേന്ദ്രത്തിൽ നിന്ന് കഴിഞ്ഞ ദിവസമാണ് ഈ തേയില വിറ്റത്. അസം ആസ്ഥാനമായുള്ള തേയില ബ്രാൻഡാണ് ഇസാഹ് ടീ.
ചായ പ്രേമികൾക്ക് മികച്ച അനുഭവം നൽകുന്നതാണ് പഭോജൻ ഗോൾഡ്. പേര് സൂചിപ്പിക്കുന്നത് പോലെ സ്വർണ നിറമാണ് തേയിലയ്ക്ക് ഉള്ളത്. കൂടാതെ, ഈ തേയില ഉപയോഗിച്ച് നിർമ്മിക്കുന്ന ചായയും സ്വർണ നിറത്തിലായിരിക്കും. ചരിത്രം സൃഷ്ടിച്ച ഈ ലേല വിൽപന അസം തേയില വ്യവസായത്തിന് നഷ്ടപ്പെട്ട പ്രശസ്തി വീണ്ടെടുക്കാൻ സഹായിക്കുമെന്നാണ് വിലയിരുത്തൽ.
Also Read: സുരേഷ്‌ഗോപിക്കും ബിജെപി നേതൃത്വത്തിനുമെതിരെ സിപിഎം, ജിഹാദി ഫ്രാക്ഷന്റെ വ്യാജപ്രചരണം’
Post Your Comments