![](/wp-content/uploads/2022/06/rahul-gandhi-4.jpg)
ഡൽഹി: നാഷണൽ ഹെറാൾഡ് പത്രവുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസിൽ ഇഡി രാഹുൽ ഗാന്ധിയെ ചോദ്യം ചെയ്യുന്നത് തുടരുന്നു. ഇതിനിടെ അര മണിക്കൂർ ഇടവേള നൽകിയ ഇഡി, രാത്രി വീണ്ടും ഹാജരാകാൻ രാഹുൽ ഗാന്ധിയ്ക്ക് നിർദ്ദേശം നൽകി. കഴിഞ്ഞ നാല് ദിവസം കൊണ്ട്, 40 മണിക്കൂറിലേറെ സമയം രാഹുൽ ഗാന്ധിയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തിരുന്നു.
നാഷണൽ ഹെറാൾഡ് കേസിൽ ഗാന്ധി കുടുംബത്തിന്റെ പങ്കാണ് ഇഡി അന്വേഷിക്കുന്നത്. രാഹുല്‍ ഗാന്ധിയും അമ്മ സോണിയാ ഗാന്ധിയും മുഖ്യ ഓഹരി പങ്കാളികളായ യംഗ് ഇന്ത്യന്‍ എന്ന കമ്പനി, കോണ്‍ഗ്രസ് മുഖപത്രമായ നാഷണല്‍ ഹെറാള്‍ഡിന്റെ സ്വത്തു വകകള്‍ സ്വന്തമാക്കിയതിലെ ക്രമക്കേടുകളാണ് ഇഡി അന്വേഷിക്കുന്നത്. കേസിൽ ഹാജരാവാൻ സോണിയ ഗാന്ധിയ്ക്ക് ഇഡി ജൂൺ 23 വരെ സമയം അനുവദിച്ചിട്ടുണ്ട്.
അടിസ്ഥാന ഭൂപടം പുതുക്കി ദുബായ് മുനിസിപ്പാലിറ്റി
ജൂണ്‍ എട്ടിന് ഇഡിയ്ക്ക് മുമ്പാകെ ഹാജരാകാനായിരുന്നു നിര്‍ദ്ദേശം. എന്നാല്‍, ജൂണ്‍ ഒന്നിന് സോണിയ ഗാന്ധിയ്ക്ക് കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു. ഇതോടെ ഹാജരാകാന്‍ കൂടുതല്‍ സമയം തേടി. തുടര്‍ന്നാണ് ജൂണ്‍ 23ന് ഹാജരാകാന്‍ ആവശ്യപ്പെട്ട് ഇഡി പുതിയ സമന്‍സ് അയച്ചത്.
Post Your Comments