കൊച്ചി: സർവീസിന് സജ്ജമാകാനൊരുങ്ങി അമൃത ഓയിൽ ബാർജ്ജ്. അപകടകരമായ വസ്തുക്കൾ ദീർഘകാല അടിസ്ഥാനത്തിൽ റോഡ് മാർഗമല്ലാതെ ജലഗതാഗതം മുഖേന സർവീസ് നടത്തണമെന്ന കേന്ദ്ര നയത്തിന് അനുസൃതമായിട്ടാണ് അമൃത ഓയിൽ ബാർജ്ജ് നിർമ്മിച്ചിട്ടുള്ളത്. കേരള ഷിപ്പിംഗ് ആന്റ് ഇൻലാൻഡ് നാവിഗേഷൻ കോർപ്പറേഷന്റെ പുതിയ സംരംഭം കൂടിയാണിത്.
കൊച്ചിയിൽ പ്രവർത്തിക്കുന്ന കേരള മിനറൽസ് ആന്റ് മെറ്റൽസിലേക്ക് ഫർണസ് ഓയിൽ എത്തിക്കുക എന്നതാണ് അമൃതയുടെ പ്രധാന ലക്ഷ്യം. കൂടാതെ, പുറംകടലിൽ പോയി വലിയ കപ്പലുകളിൽ ഇന്ധനം നിറയ്ക്കാനും സാധിക്കും. 300 മെട്രിക് ടൺ ക്ഷമതയാണ് നൽകിയിട്ടുള്ളത്.
ഐആർഎസ് സർട്ടിഫിക്കേഷൻ, കൊച്ചിൻ പോർട്ട് ട്രസ്റ്റ് ലൈസൻസ്, പെട്രോളിയം ലൈസൻസ് എന്നിവ അമൃതയ്ക്ക് ലഭിച്ചിട്ടുണ്ട്. കെഎസ്ഐൻസി യാർഡിലാണ് അമൃത ഓയിൽ ബാർജ്ജിന്റെ നിർമ്മാണം പൂർത്തിയാക്കിയത്. 4 കോടി രൂപയാണ് നിർമ്മാണ ചിലവ്.
Post Your Comments