Latest NewsSaudi ArabiaNewsInternationalGulf

ലൈസൻസില്ലാതെ പ്രവർത്തിച്ചു: ജനറൽ സർവ്വീസ് ഓഫീസ് അടച്ചുപൂട്ടി സൗദി

റിയാദ്: ലൈസൻസില്ലാതെ പ്രവർത്തിച്ച ജനറൽ സർവീസ് ഓഫീസ് അടച്ചുപൂട്ടി സൗദി അറേബ്യ. റിയാദിൽ പ്രവർത്തിച്ചിരുന്ന സ്ഥാപനമാണ് അടച്ചു പൂട്ടിയത്. മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയത്തിന്റേതാണ് നടപടി.

Read Also: യോഗ ഇസ്ലാമിന് എതിര്: മാലദ്വീപിൽ സംഘടിപ്പിച്ച യോഗാ ദിനാഘോഷത്തിൽ ആക്രമണം നടത്തി പ്രതിഷേധക്കാർ

റിയാദ് നഗരത്തിൽ ലൈസൻസില്ലാതെ ലേബർ സേവനങ്ങൾ നൽകിയിരുന്ന ജനറൽ സർവീസ് ഓഫീസ് സുരക്ഷാ അധികാരികളുമായി സഹകരിച്ച് നടത്തിയ പരിശോധനയിലാണ് കണ്ടെത്തിയത്. അതേസമയം, തൊഴിലുടമയുടെ അടുത്തുനിന്ന് ഒളിച്ചോടിയ വീട്ടുജോലിക്കാർക്ക് അഭയം നൽകുന്നതിലും ഈ ഓഫീസിന് പങ്കുണ്ടെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.

തൊഴിൽ നിയമം ലംഘിച്ച് ഓഫീസിൽ ജോലി ചെയ്തിരുന്ന രണ്ട് വിദേശികളുടെ അറസ്റ്റും രേഖപ്പെടുത്തിയിട്ടുണ്ട്.

Read Also: ആഗോള വ്യാപകമായി വെബ്സൈറ്റുകള്‍ പ്രവര്‍ത്തനരഹിതമായി, സെര്‍വര്‍ തകരാറിലെന്ന് സംശയം

shortlink

Related Articles

Post Your Comments

Related Articles


Back to top button